മന്ത്രിമാരുടെ സ്റ്റാഫിനെ മര്യാദ പഠിപ്പിക്കാൻ സിപിഐഎം ; പേഴ്സണൽ സ്റ്റാഫിന്റെയും യോഗം വിളിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രിമാർക്കെതിരായ സിപിഐഎം സംസ്ഥാന സമിതി വിമർശനത്തിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടികളുമായി സിപിഐഎം. സർക്കാരിൻ്റെ പ്രതിച്ഛായയും മന്ത്രിമാരുടെ ഓഫീസിൻ്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ നടപടികൾ തുടങ്ങി. ഇതിന്റെ ഭാ​ഗമായി മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും യോഗം വിളിക്കും. ഓഫിസ് പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെരുമാറ്റം മന്ത്രിമാരുടെ പ്രവർത്തനത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യോ​ഗം വിളിക്കുന്നത്. 21 മന്ത്രിമാരിൽ 17 പേരും പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി ഒഴിച്ചുള്ള സിപിഐഎം മന്ത്രിമാരും സിപിഐയുടെ നാലു മന്ത്രിമാരും കന്നിക്കാർ. ഭരണ രംഗത്തെ പരിചയക്കുറവ് മറികടക്കാനായി പുതിയ മന്ത്രിമാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഫലപ്രാപ്തിയിൽ സംശയമുണ്ട്. മന്ത്രിമാർ അവരുടെ വകുപ്പുകളിൽ ഒതുങ്ങുന്ന സ്ഥിതിയും ഉണ്ട്. പൊതു രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കുന്നതും മന്ത്രിമാരുടെ കടമകളിൽ പെടും. എന്നാൽ ഇത്തരമൊരു പ്രവർത്തനത്തിലേക്ക് മന്ത്രിമാർ എത്തുന്നില്ലെന്ന വിലയിരുത്തലാണ് സിപിഐഎം നടപടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ 14.5% പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ; പാർലമെന്റ് സമിതി നിരീക്ഷണ റിപ്പോർട്ട്

0
ന്യൂഡൽഹി : കേരളത്തിലെ 14.5% പ്രദേശം വെള്ളപ്പൊക്കത്തിനും 14.4% പ്രദേശം മണ്ണിടിച്ചിലിനും...

ഹോർമുസിൽ ടോൾ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ ; വാക്കല്ല, പ്രവൃത്തി നോക്കട്ടെയെന്ന് വാൻസ്

0
ന്യൂയോർക്ക് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്...

വന്ദേമാതരം വിവാദം : വിശദീകരണവുമായി ലോക് ഭവൻ

0
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം...

വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 4.5 കിലോ കഞ്ചാവ് കണ്ടെത്തി

0
കോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും 4.5 കിലോ...