Tuesday, April 30, 2024 10:21 am

ലോകകപ്പ് ​: യു.എ.ഇയിലേക്ക്​ എയർ ഇന്ത്യ കൂടുതൽ സർവീസ്​ നടത്തും

For full experience, Download our mobile application:
Get it on Google Play

ദു​​ബൈ: ഖ​ത്ത​ര്‍ ആ​തി​ഥ്യ​മ​രു​ളു​ന്ന ലോ​ക​ക​പ്പ്​ ഫു​ട്​​ബോളി​ന്‍റെ ഭാ​ഗ​മാ​യി എ​യ​ര്‍ ഇ​ന്ത്യ യു.​എ.​ഇ​യി​ലേ​ക്ക്​ കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍​വീ​സ്​ ന​ട​ത്തി​യേ​ക്കും. ക​ളി ന​ട​ക്കു​ന്ന​ത് ഖത്ത​റി​ലാ​ണെ​ങ്കി​ലും നി​ര​വ​ധി ഫു​ട്​​ബോ​ള്‍ ആ​രാ​ധ​ക​ര്‍ ഇ​ട​ത്താ​വ​ള​മാ​യി ദു​ബൈ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന​ത്​ മു​ന്നി​ല്‍​ക​ണ്ടാ​ണ്​ സ​ര്‍​വീ​സ്​ ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ ഖ​ത്ത​റി​ലേ​ക്കും കൂ​ടു​ത​ല്‍ സ​ര്‍വീ​സ്​ ന​ട​ത്താ​ന്‍ എ​യ​ര്‍ ഇ​ന്ത്യ​ക്ക്​ പ​ദ്ധ​തി​യു​ണ്ട്.

15 ല​ക്ഷം ​സ​ന്ദ​ര്‍​ശ​ക​രെ​യാ​ണ്​ ഖ​ത്ത​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ര​​യേ​റെ പേ​ര്‍​ക്ക്​ ഒ​രേ​സ​മ​യം താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ചെ​റി​യ രാ​ജ്യ​മാ​യ ഖ​ത്ത​റി​ലി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ല്ലൊ​രു ശ​ത​മാ​നം കാ​ണി​ക​ളും ദു​ബൈ​യി​ല്‍ താ​മ​സി​ക്കാ​ന്‍ എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ദു​ബൈ​യി​ല്‍​നി​ന്ന്​ വി​മാ​ന​മാ​ര്‍​ഗം ഒ​രു മ​ണി​ക്കൂ​റി​ല്‍ ഖ​ത്ത​റി​ല്‍ എ​ത്താം. ഇ​വി​ടെ​നി​ന്ന്​ ഷ​ട്ട്​​ല്‍ സ​ര്‍​വീ​സ്​ പോ​ലെ വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വീസ്​ ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. കൊ​ല്‍​ക്ക​ത്ത​ക്കും ദു​ബൈ​ക്കു​മി​ടി​യി​ല്‍ ആ​ഴ്ച​യി​ല്‍ നാ​ലു​ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​നാ​ണ്​ പ​ദ്ധ​തി.

പു​തി​യ എ​യ​ര്‍​ബ​സ്​ എ 320 ​ആ​യി​രി​ക്കും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. 150 ഇ​ക്കോ​ണ​മി ക്ലാ​സും 12 ബി​സി​ന​സ്​ ക്ലാ​സും ഇ​തി​ലു​ണ്ട്. നി​ല​വി​ല്‍ 69 സ​ര്‍വീ​സു​ക​ള്‍ ആ​ഴ്ച​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ​യാ​ണ്​ പു​തി​യ സ​ര്‍​വീ​സു​ക​ള്‍. ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ദു​ബൈ​യി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ ബു​ക്കി​ങ്ങും വ്യാ​പ​ക​മാ​ണ്. ലോ​ക​ക​പ്പി​ല്‍ പ​​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ ഫാ​ന്‍​സാ​ണ്​ പ്ര​ധാ​ന​മാ​യും ദു​ബൈ​യി​ല്‍ ഹോ​ട്ട​ലു​ക​ള്‍ ബു​ക്ക്​ ചെ​യ്യു​ന്ന​ത്. വി​സ ല​ഭി​ക്കാ​ന്‍ എ​ളു​പ്പ​മാ​ണെ​ന്ന​തും ദു​ബൈ​യെ പ്രി​യ​പ്പെ​ട്ട കേ​ന്ദ്ര​മാ​ക്കു​ന്നു. വി​നോ​ദ സ​ഞ്ചാ​രം കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇ​വ​ര്‍ ദു​ബൈ​യി​ലേ​ക്ക്​ എ​ത്തു​ന്ന​ത്. ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദു​ബൈ​യി​ല്‍ നി​ര​വ​ധി കാ​ണി​ക​ള്‍ എ​ത്തു​മെ​ന്ന്​ ഫി​ഫ പ്ര​സി​ഡ​ന്‍റ്​ ഇ​ന്‍ഫ​ന്‍റി​നോ പ​റ​ഞ്ഞി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടില്‍ ; സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു –...

0
തിരുവനന്തപുരം : എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി...

ഏനാത്ത് സർക്കാർ ഹോമിയോ ആശുപത്രി നവീകരണം വൈകുന്നു

0
ഏനാത്ത് : ഏനാത്ത് സർക്കാർ ഹോമിയോ ആശുപത്രി നവീകരണം വൈകുന്നു. കേന്ദ്ര...

വീതികുറഞ്ഞ് കൊടുമൺ തോട് ; ആശങ്കയില്‍ നെല്‍ക്കര്‍ഷകര്‍

0
കൊടുമൺ :  കൊടുമൺ വലിയതോടിന്‍റെ ആഴവും വീതിയും കൂട്ടിയില്ലെങ്കിൽ ഈ വർഷം...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വിരലുകളിൽ വോട്ടർമഷി പടർന്നു ; വിദ്യാർഥിനിയ്ക്ക് ഗുരുതര പരിക്ക്

0
ഫറോക്ക്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി എൻ.എസ്.എസ്. വിദ്യാർഥിനിയുടെ വിരലുകൾക്ക് ഗുരുതരമായി...