Sunday, May 5, 2024 12:22 pm

കനത്ത മഴയെ തുടര്‍ന്ന് ഷിംല-ഛണ്ഡീഗഡ് എക്‌സ്പ്രസ് വേ തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ഷിംല : കനത്ത മഴയെ തുടര്‍ന്ന് ഷിംല-ഛണ്ഡീഗഡ് എക്‌സ്പ്രസ് വേ തകര്‍ന്നു. ഷംലെച്ച്‌ ഗ്രാമത്തിന് സമീപത്ത് ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദേശീയ പാതയുടെ പണി പൂര്‍ത്തിയായത്. അറ്റകുറ്റപ്പണിക്ക് ശേഷം തുറന്ന റോഡില്‍ 100 മീറ്ററോളം ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. സംഭവസമയം ഇതിലൂടെ സഞ്ചരിച്ചിരുന്ന കാര്‍ കുഴിയിലേക്ക് വീണെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ച് പേരാണ് താഴ്ചയിലേക്ക് വീണ കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അറ്റകുറ്റപണികള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് റോഡ് യാത്രക്കാര്‍ക്കായി വീണ്ടും തുറന്നു നല്‍കിയത്. ദേശീയപാത 25 ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. തുറന്ന് നല്‍കിയെങ്കിലും റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്.

കൃത്യമായ അന്വേഷണങ്ങള്‍ക്ക് ശേഷം റോഡ് പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജിആര്‍ ഇന്‍ഫ്രാപ്രോജക്‌ട്സിന്റെ പ്രോജക്‌ട് മാനേജര്‍ ബല്‍വീന്ദര്‍ സിംഗ് പറഞ്ഞു. ഇതിനിടയില്‍ റോഡ് തകര്‍ന്നത് നിര്‍മ്മാണത്തിലെ ക്രമക്കേടാണ് കാണിക്കുന്നതെന്നാണ് ആരോപണം. കൃത്യമായ അടിത്തറയില്ലാതെയാണ് റോഡ് പണിതത്. ഈ ഭാഗത്ത് റോഡ് നിര്‍മ്മിക്കുമ്പോള്‍ ഉചിതമായ രൂപരേഖ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്‌ട് ഡയറക്ടര്‍ രാം അസ്ര ഖുറല്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല ;16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി...

0
കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ...

യൂ­​റി​ന്‍ സാ­​മ്പി​ള്‍ ന​ല്‍­​കാ​ന്‍ വി­​സ­​മ്മ­​തി­​ച്ചു ; ബ​ജ്‌­​റം​ഗ് പൂ​നി​യ​യ്ക്ക് സ​സ്‌­​പെ​ന്‍​ഷ​ന്‍

0
ഡ​ല്‍​ഹി: ഒ­​ളിം­​പി­​ക്‌­​സി​ല്‍ ഇ­​ന്ത്യ­​യു­​ടെ മെ­​ഡ​ല്‍ പ്ര­​തീ­​ക്ഷ​യാ​യ ഗു​സ്തി താ​രം ബ​ജ്‌­​റം​ഗ് പൂ​നി​യ​യ്ക്ക്...

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു

0
പത്തനംതിട്ട :  ജനറൽ ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. പുതിയ...

ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് കറൻസി അച്ചടിക്കാനുള്ള നേപ്പാളിന്റെ നീക്കം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി

0
ഡൽഹി: ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കറൻസി നോട്ടിൽ ഉൾപ്പെടുത്താനുള്ള നേപ്പാളിന്റെ നീക്കത്തിനെതിരെ...