Sunday, April 28, 2024 12:52 am

എഐവൈഎഫ് സ്വാതന്ത്ര്യ ദിനത്തിൽ മതേതര സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  രാജ്യം സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ പങ്കിനെ നിഷേധിക്കാനുള്ള ഭരണകൂടശ്രമം അപഹാസ്യമാണെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പ്രസാദ് പറഞ്ഞു. എഐവൈഎഫ് ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിച്ച മതേതര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുംബൈ നാവിക കലാപത്തിൽ ഉൾപ്പെടെ ബ്രിട്ടീഷുകാർക്കെതിരെ കമ്മ്യൂണിസ്റ്റ്കാരുടെ പങ്കാളിത്തം സ്വാതന്ത്ര്യ സമരത്തിൽ കാണാനാകും. ഭഗവത് സിംഗിനെ ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സ്വാധീനിച്ചു ജന്മിമാരും ബ്രിട്ടീഷുകാരും ഒന്നായി ചേർന്നാണ് അസമത്വങ്ങൾക്കെതിരായ കമ്മ്യൂണിസ്റ്റ് പാർട്ടി സാധാരണക്കാർക്കായി നടത്തിയ സമരങ്ങളെ നേരിട്ടത്.

തങ്ങൾക്ക്അനുകൂലമായി ചരിത്രത്തെ തിരുത്തി എഴുതുന്ന ആർഎസ്എസ് പരിശ്രമം അപഹാസ്യമാണ് രാജ്യമതിനെ പുച്ഛിച്ച് തള്ളും. രാജ്യമാകെ ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയപ്പോൾ രാജ്യത്തിനകത്തെ മതന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും ആഭ്യന്തര ശത്രുവായി പ്രഖ്യാപിച്ച് ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുന്നതിൽ നിന്ന് ഇന്ത്യൻ ജനതയെ പിന്തിരിപ്പിക്കാൻ ആണ് ആർഎസ്എസ് ശ്രമിച്ചത് സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എസ് അഖില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വക്കേറ്റ് ആർ ജയൻ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു എഐവൈഎഫ് ജില്ലാ പ്രസിഡൻറ്റ് സുഹാസ് എം ഹനീഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബൈജു മുണ്ടപ്പള്ളി, ശ്രീനാദേവി കുഞ്ഞമ്മ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസ്, ഡി സജീ മലയാലപ്പുഴശശി, അരുൺ കെ എസ് മണ്ണടി, ജി ബൈജു, ജോബി തോമസ്, ദീപു കോന്നി, ബിബിൻ എബ്രഹാം, അശ്വൻ മണ്ണടി, സാബു കണ്ണങ്കര എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു ; നഴ്സിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോട്ടയം: കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച്...

വളരെയേറെ ശ്രദ്ധിക്കണം ; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

0
തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി...

തിരുവനന്തപുരത്ത് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ...

പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ : കെ. മുരളീധരന്‍

0
തൃശൂര്‍: പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് തൃശൂര്‍ ലോക്‌സഭ...