Thursday, May 2, 2024 10:00 pm

പതിമൂന്നുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം ; മധ്യവയസ്കൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : വീട്ടിൽ അതിക്രമിച്ചകയറി പതിമൂന്നുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ മധ്യവയസ്കനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ചേത്തക്കൽ വെച്ചൂച്ചിറ വാകമുക്ക് നെടുമണ്ണിൽ കുട്ടപ്പന്റെ മകൻ ജെയിംസ് ജോൺ(55) ആണ് തിങ്കളാഴ്ച പിടിയിലായത്. ഇയാൾ കുട്ടിയുടെ പിതാവിന്റെ സുഹൃത്തും ഈ വീടുമായി അടുത്ത് സഹകരിക്കുന്നയാളുമാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അതിക്രമം നടന്നത്. വീട്ടിനുള്ളിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ കയറിപ്പിടിച്ച ഇയാൾ കുട്ടി എതിർത്തപ്പോൾ ബലാൽക്കാരമായി അതിക്രമം കാട്ടുകയായിരുന്നു.

ബുധനാഴ്ച രാത്രി വിവരം അറിഞ്ഞ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷണം തുടങ്ങി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്ത പോലീസ്, ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പിഎസ്സിന്റെ നിർദേശപ്രകാരം പ്രതിയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. തുടർന്നാണ് ഇന്നലെ വാകമുക്കിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വെച്ചൂച്ചിറ എസ് ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ എസ് ഐ സുഭാഷ്, എസ് സി പി ഒ ആശാ ഗോപാലകൃഷ്ണൻ, സി പി ഒമാരായ മഹേഷ്, അൻസാരി, അലക്സ്‌ എന്നിവരാണ് ഉണ്ടായിരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഷ്ണ തരംഗം : തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

0
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ സൂര്യതാപം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനുള്ള...

പ്ലസ് വൺ സീറ്റ്‌ : മന്ത്രിസഭ തീരുമാനം വിദ്യാർത്ഥികളെ കബളിപ്പിക്കുന്നത് : ...

0
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധികൾ പരിഹരിക്കാനെന്നോണം മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; മനേക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

0
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച് മനേക ഗാന്ധി....

ദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി

0
ദുബായ്: വിമാന സർവീസുകളെയടക്കം ബാധിച്ച് യുഎഇയിൽ പെയ്ത കനത്ത മഴ. ദുബായ്...