മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം അവകാശപ്പെടുന്ന സി പി എം നടപടി പരിഹാസ്യം ; ഐഎൻടിയുസി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോൺഗ്രസ് നേതൃത്വം നൽകിയ യു പി എ സർക്കാർ ആവിഷ്കരിച്ച മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം അവകാശപ്പെടുന്ന സി പി എം നടപടി പരിഹാസ്യമാണെന്ന് ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ്‌ ജ്യോതിഷ് കുമാർ മലയാലപ്പുഴ. ജില്ല ഒട്ടാകെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഐ എൻ ടി യു സി നേതൃത്വത്തിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് യൂണിയൻ സമരം തുടങ്ങുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം കോന്നി പോസ്റ്റ്‌ ഓഫീസ് പടിക്കൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റ് കൊടുത്തവരാണ് ഇന്ന് കേരളവും കേന്ദ്രവും ഭരിക്കുന്നത്‌. ജീവിച്ചിരുന്ന ഗാന്ധിജി ഹിന്ദു രാഷ്ട്രത്തിന് തടസ്സം എന്ന് കണ്ടപ്പോൾ അദ്ദേഹത്തെ വധിച്ചവർ അധികാരത്തിൽ വന്നപ്പോൾ മരിച്ച മഹാത്മാവ് കൂടുതൽ അപകടം ചെയ്യും എന്ന് മനസിലാക്കി. ഗാന്ധിയുടെ പേരിൽ തുടങ്ങിയ പദ്ധതിയായത് കൊണ്ടാണ് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പണി ദിവസങ്ങൾ കുറച്ചും ബഡ്ജറ്റ് വിഹിതം താഴ്ത്തിയും അത് തകർക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ വി നായർ അധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, ദീനാമ്മ റോയി, ജി. ശ്രീകുമാർ, വി എൻ ജയകുമാർ, മോഹൻ കുമാർ കോന്നി, റോജി ബേബി,ഡെയ്സി മാത്തൻ, ശോഭ മുരളി, സിന്ധു സന്തോഷ്‌, അർച്ചന ബാലൻ, നിഷ അനീഷ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...