സൗകര്യമില്ല വഴിവിളക്ക് നൽകാനെന്ന് ജനപ്രതിനിധിയോട് വടശേരിക്കര കെഎസ്ഇബി എ ഇ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എം എൽ എ പ്രമോദ് നാരായണൻ നാറാണം മുഴി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ അനുവദിച്ച കല്ലുംങ്കൽ പടി, ഷാപ്പ് പടി ഗുരുമന്ദിരം, പ്ലാച്ചേരി വഴി വിളക്കുകൾക്കായി പണമടച്ചിട്ട് മാസങ്ങളായി. ഇരുട്ടു നിറഞ്ഞ വഴികൾ നാട്ടുകാർക്ക് ദുരിതമായതോടെയാണ് വാർഡ് മെമ്പറും ഡിവൈഎഫ്ഐ നേതാവും കൂടിയായ സുനിൽ ചെല്ലപ്പൻ കെഎസ്ഇബിയുടെ വടശേരിക്കര ഓഫീസ് കയറിയിറങ്ങുവാൻ തുടങ്ങിയത്. എന്നാൽ പണി തുടങ്ങി വെച്ച ശേഷം നിർത്തി പോയി. നിരന്തരം ഓഫീസ് കയറിയിറങ്ങിയ ശേഷം കൊല്ലം സ്വദേശിയായ എഇയെ ഫോണിൽ വിളിച്ചപ്പോഴാണ് തനിക്ക് സൗകര്യമുള്ളപ്പോൾ ചെയ്യും എന്ന മറുപടി ലഭിച്ചത്. ഇയാളുടെ ദാർഷ്ട്യത്തിനും ജനപ്രതിനിധിയെ അവഹേളിച്ചതിനെതിരെയും കെഎസ്ഇബി ഓഫീസ് ധർണ്ണ നടത്തുവാനാണ് നാട്ടുകാരുടെ നീക്കം. ഇയാളുടെ നിലപാടിനെതിരെ ജനപ്രതിനിധികളും കെഎസ്ഇബി ജീവനക്കാരും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിൽ സുനിൽ ചെല്ലപ്പൻ ഇട്ട പോസ്റ്റ് താഴെ നൽകുന്നു.

ഞാൻ നാറാണമൂഴി 11 വാർഡ് മെമ്പർ സുനിൽ ചെല്ലപ്പൻ. എന്റെ വാർഡിൽ രണ്ടു സ്ഥലങ്ങളിൽ സ്ട്രീറ്റ് മെയിൻ വലിക്കാൻ ബഹുമാനപ്പെട്ട റാന്നി എംഎൽഎ പ്രമോദ് നാരായണന്റെ ഫണ്ടിൽ നിന്ന് കഴിഞ്ഞ മാർച്ചിൽ ഫണ്ട്‌ അനുവദിച്ചതാണ്. ഇതിന്റെ എ എസ്  , ടിഎസ് , എല്ലാം റെഡിയായിട്ടുള്ളതാണ്. എങ്കിൽപോലും കെഎസ്ഇബി  ടിഎസ് ലഭികേണ്ടതുണ്ട് എന്ന് പറഞ്ഞു അധികാരികൾ കഴിഞ്ഞ ആഴ്ച വരെ വർക്ക്‌ തുടങ്ങാൻ താമസം വരുത്തി. പല തവണ ഫോണിലും നേരിട്ടും ഇതിനു വേണ്ടി ഇവരുടെ ഓഫീസിൽ കയറി ഇറങ്ങി. ഇപ്പോൾ വർക്ക് തുടങ്ങി പകുതി വെച്ച് നിർത്തി പോയിരിക്കുന്നു. ഓഫീസിൽ ആദ്യം സംസാരിച്ചപ്പോൾ മഴ ഒന്ന് മാറി കാലാവസ്ഥ തെളിഞ്ഞാൽ വർക്ക്‌ തുടങ്ങും എന്നാണ് പറഞ്ഞത്. ഇപ്പോൾ എല്ലാം ശരിയായി വന്നപ്പോൾ പകുതി വെച്ച് നിർത്തി പോയിരിക്കുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇന്ന് രാവിലെ എഇ വിളിച്ചപ്പോൾ എന്നാണ് തുക അടച്ചത്, അതൊക്കെ സൗകര്യം പോലെ ചെയ്തോളാം എന്ന് വളരെ ധാർഷ്ട്യത്തോടെ സംസാരിക്കുകയാണ് ചെയ്തത്. ഈ പറയുന്ന ഒരു ഉദ്യോഗസ്ഥന്റെയും കുടുംബം വിഹിതം എടുത്തല്ല ഇതൊക്കെ നാട്ടിൽ നടപ്പിൽ വരുത്തുന്നത്. അത് മനസ്സിൽ ആകണം. പലതവണ കയറി ഇറങ്ങി ഇവര് പറയുന്ന കാരണങ്ങൾ ഒക്കെ കേട്ടു ഒന്നും മിണ്ടാതെ പൊന്നിട്ടുണ്ട്‌. ഇനിയും എന്റെ വാർഡിൽ നിന്നല്ല ഒരു വാർഡിലെയും പ്രൊജക്റ്റ്‌ ഇത്തരം കാലത്താമാസം വരുത്താൻ പാടില്ല. അടുത്ത ദിവസം തന്നെ ബാക്കി വർക്കുകൾ പൂർത്തീകരിച്ചില്ലെങ്കിൽ ഇത് ഒരു ജനകീയ പ്രക്ഷോഭത്തിലേക്കു പോകാൻ നിർബന്ധിതനാകും എന്ന് വിനയപൂർവം അറിയിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...