‘മൊബൈലും മൈക്കുമായി നടക്കുന്നവരെയെല്ലാം മാധ്യമ പ്രവർത്തകരായി കാണാനാകില്ല’ : ഡൽഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : യാതൊരു പരിശീലനവുമില്ലാതെ മൊബൈൽ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവർത്തകരായി കണക്കാക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇവർക്ക് മാധ്യമ പരിശീലനമോ ധാർമിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ, നിയന്ത്രിക്കുന്നതിനായി നിയമനിർമാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ഓർമിപ്പിച്ചു. അനധികൃതമായി നിർമിച്ചുവെന്ന് ആരോപിച്ച് ആരാധനാലയത്തെക്കുറിച്ച് വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുട്യൂബർമാർക്കെതിരെ ആൾക്കൂട്ടാക്രമണം ഉണ്ടായ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഇത്തരം സ്വയം പ്രഖ്യാപിത മാധ്യമ പ്രവർത്തകർ പലപ്പോഴും ആളുകളോട് ചോദ്യങ്ങൾ ചോദിക്കുന്നത് തെറ്റിദ്ധാരണാജനകമായ കഥകൾ സൃഷ്ടിക്കുന്നതിനു കാരണമാകുമെന്ന് കോടതി പറഞ്ഞു.

കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാതെയുള്ള വാർത്തകളും വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതും സമൂഹത്തിൽ വലിയ ഭിന്നതകൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യം ഒരിക്കലും ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവർത്തനത്തിനോ, ഭീഷണിപ്പെടുത്തലിനോ, പൊതുസമാധാനം തകർക്കുന്ന രീതിയിലുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനോ ഉള്ള മറയാക്കി മാറ്റരുതെന്നും ഇതിനായി അനുയോജ്യമായ ഒരു നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം ചെയ്ത്...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി

0
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി....