Thursday, May 2, 2024 1:17 pm

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവനും ; ആർഎസ്എസ് ഓഫിസിൽ ആസൂത്രണം : കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആർഎസ്എസ് ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രണം നടക്കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ രാജ്ഭവനും അതിന്റെ ഭാഗമായിരിക്കുന്നു. ഇത്തരം വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും കോടിയേരി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമന നടപടികൾ മരവിപ്പിച്ച ഗവര്‍ണറെ പിന്തുണച്ച് കോണ്‍ഗ്രസും ബി.ജെ.പിയും. സര്‍വകലാശാലകളിലെ ആറുവര്‍ഷത്തെ ബന്ധുനിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ബിജെപിയുടെ ചട്ടുകമായി മാറിയെന്ന് സി.പി.എം. വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യപ്രിയ വർഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി നിയമിച്ച ഉത്തരവ് മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി കോണ്‍ഗ്രസും ബി.ജെ.പിയും സ്വാഗതം ചെയ്തു. ആറുവര്‍ഷത്തെ സര്‍വകലാശാലാ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ഇഷ്ടക്കാരെ വൈസ് ചാന്‍സലര്‍മാരായി നിയമിച്ച് ബന്ധുനിയമനം നടത്താനാണ് സര്‍വകലാശാല ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്നും സതീശന്‍ പറഞ്ഞു.

ബന്ധു നിയമനത്തിന് തടയിട്ട ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസുയർത്തിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വജനപക്ഷപാതം സിപിഎമ്മിന്റെ പാർട്ടി നയമാണ്. ഗവർണർക്കെതിരെ നിയമപ്പോരാട്ടം നടത്തുമെന്ന് വൈസ്ചാൻസലർ പറഞ്ഞത് രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണെന്നും മുരളീധരൻ. പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടി പരിശോധിക്കേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയെന്ന് മന്ത്രി പി.രാജീവ്. വിഷയം സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടില്ല.

സര്‍വകലാശാലകളുടെ പൂരണാധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നും ഗവര്‍ണര്‍ മോദി ഭരണത്തിന്റെയും ബിജെപിയുടേയും ചട്ടുകമായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരുന്നത്. മന്ത്രിസഭയുടെ ഉപദേശമനുസിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോ​ത​മം​ഗ​ലത്ത് കാണാതായ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ടെ​ത്തി

0
കൊ​ച്ചി: ജോ​ലി​ക്കാ​യി വീ​ട്ടി​ല്‍ നി​ന്നും പു​റപ്പെ​ട്ട​ശേ​ഷം കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ടെ​ത്തി....

മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസെടുത്ത് ആറന്മുള പോലീസ്

0
പത്തനംതിട്ട : മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. ഭര്‍ത്താവ്...

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു ; പോലീസുകാരന്‍ മരിച്ചു

0
മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മോഷണസംഘം വിഷം കുത്തിവച്ചതിനെ...

കുട്ടികൾക്കായി ഔഷധ ഉദ്യാനം ഒരുക്കി ഭാരതീയ ചികിത്സാവകുപ്പും ജില്ലാ പഞ്ചായത്തും ആലപ്പുഴ നഗരസഭയും

0
ആലപ്പുഴ : ദേശീയ ആയുർവേദ വാരാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാവകുപ്പും ജില്ലാ...