വിഴിഞ്ഞം തുറമുഖം : മത്സ്യ തൊഴിലാളികളുമായി സര്‍ക്കാര്‍ ചര്‍ച്ച നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം ‌: വിഴിഞ്ഞം തുറമുഖത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ലത്തീന്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സമരം ചെയ്യുന്ന മത്സ്യതൊഴിലാളികളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചു. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനാണ് ലത്തീന്‍ അതിരൂപത അധികൃതരെ ചര്‍ച്ചക്ക് ക്ഷണിച്ചത്. സര്‍ക്കാറിന്റെ ക്ഷണം സ്വീകരിക്കുന്നെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു. മന്ത്രി വി അബ്ദുറഹിമാന്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്.

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെയും തീരദേശത്തെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കേന്ദ്ര, സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഡല്‍ഹിയില്‍ തങ്ങുന്നത്. അദ്ദേഹം നാട്ടിലെത്തിയ ശേഷമാകും ചര്‍ച്ച തീയതി തീരുമാനിക്കുക. അടുത്ത ദിവസങ്ങളില്‍ തന്നെ ചര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം തടയുക, വീടുകള്‍ നഷ്ടമായ മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കുക, അശാസ്ത്രീയ നിര്‍മാണം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...

വന്യജീവികള്‍ക്ക് ഭീഷണിയായി കല്ലാറിന്റെ തീരത്തെ മരച്ചില്ലകളിലും മാലിന്യങ്ങള്‍

0
തണ്ണിത്തോട് : മഴക്കാലത്ത് കരകവിഞ്ഞൊഴുകിയ കല്ലാറ്റില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ നദീതീരത്തെ മരച്ചില്ലകളില്‍...

ഓപ്പറേഷൻ തൂഫാൻ ; രണ്ട് ഒഡിഷ സ്വദേശികളെ 12 കിലോഗ്രാം കഞ്ചാവുമായി പിടികൂടി

0
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി വൻ കഞ്ചാവ്...