അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ വരകള്‍ മാഞ്ഞത് അപകടഭീഷണിയുയര്‍ത്തുന്നു. അമിത വേഗതയിലാണ് ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്. തിരക്കേറിയ ബൈപ്പാസ് റോസില്‍ മഞ്ഞ വരകള്‍ മഞ്ഞുപോയത് മൂലം ഡ്രൈവര്‍മാര്‍ക്ക് അപകടം തിരിച്ചറിയുവാനും കഴിയുന്നില്ല. റോഡിലെ സീബ്ര ലൈനുകളും മാഞ്ഞുപോയിട്ടുണ്ട്. രാത്രി സമയങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ അപകടക്കെണിയായി മാറുന്നത്. ഭാരം കയറ്റിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ പതിവായി സഞ്ചരിക്കുന്ന റോഡില്‍ മഞ്ഞ വരകള്‍ ഇല്ലാത്തതിനാല്‍ വലിയ വാഹനങ്ങളെ മറികടന്നാണ് കാറുകള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്നത്.

അടൂര്‍ ബൈപ്പാസ് റോഡിന്റെ ഭാഗമായ വടക്കടത്ത്കാവില്‍ ഉള്‍പ്പെടെ നിരവധി വാഹനാപകടങ്ങളാണ് നടക്കുന്നത്. അടൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബൈപ്പാസ് റോഡ്‌ നിര്‍മ്മിച്ചത്. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ മഞ്ഞവരകള്‍ക്ക് ഒപ്പം സീബ്ര ലൈനുകളും പെഡസ്റ്റല്‍ ക്രോസിംഗ് ലൈനുകളും പലയിടത്തായി മാഞ്ഞുതുടങ്ങിയിട്ടുണ്ട്. സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന റോഡില്‍ ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. റോഡില്‍ സുരക്ഷ ഒരുക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

വന്യജീവികള്‍ക്ക് ഭീഷണിയായി കല്ലാറിന്റെ തീരത്തെ മരച്ചില്ലകളിലും മാലിന്യങ്ങള്‍

0
തണ്ണിത്തോട് : മഴക്കാലത്ത് കരകവിഞ്ഞൊഴുകിയ കല്ലാറ്റില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ നദീതീരത്തെ മരച്ചില്ലകളില്‍...