Thursday, May 2, 2024 4:17 pm

തലശ്ശേരിയിൽ നിന്ന് നാടുവിട്ട വ്യവസായ പുരസ്‌കാര ജേതാക്കളായ ദമ്പതികളെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: തലശ്ശേരിയില്‍ നിന്ന് നാടുവിട്ട വ്യവസായ പുരസ്‌കാര ജേതാക്കളായ ദമ്പതികളെ കണ്ടെത്തി. പാനൂര്‍ താഴെവീട്ടില്‍ രാജ്‌കബീര്‍ (58) ഭാര്യ ശ്രീദിവ്യ (48) എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് കണ്ടെത്തിയത്. ട്രെയിന്‍ മാര്‍ഗം ഇരുവരെയും തലശ്ശേരിയിലെത്തിക്കും. ഫര്‍ണിച്ചര്‍ ഫാക്ടറിക്ക് നഗരസഭ പൂട്ടിട്ടതോടെയാണ് ദമ്പതികള്‍ നാടുവിട്ടത്. സ്ഥലം കൈയേറിയെന്നാരോപിച്ചാണ് പത്ത് ജീവനക്കാരുള്ള ഫാക്‌ടറി നഗരസഭ പൂട്ടിച്ചത്. നാലുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദമ്പതികളുടെ പരാതിയില്‍ തുക ഗഡുക്കളാക്കി അടയ്‌ക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവുമായെത്തിയ ദമ്പതികളെ ഉദ്യോഗസ്ഥരും നഗരസഭാ ഭരണാധികാരികളും അപമാനിച്ചുവെന്നും പരാതിയുയര്‍ന്നിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്. ക്രൂരമായ നടപടി താങ്ങാനാവില്ലെന്നും തങ്ങള്‍ പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ശേഷമാണ് ദമ്പതികള്‍ നാടുവിട്ടത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കോയമ്പത്തൂരിലുണ്ടെന്ന സൂചന ഇന്നലെ വൈകീട്ടോടെ പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മന്ത്രി പി. രാജീവില്‍ നിന്ന് മികച്ച വ്യവസായികള്‍ക്കുള്ള പുരസ്കാരം ദമ്പതികള്‍ക്കാണ് ലഭിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുണ്ടിനീരിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

0
പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. പൊതുവെ ഇത് വലിയ ആരോ​ഗ്യ സങ്കീർണതകളിലേക്ക്...

80 ലക്ഷം ആര് നേടി? കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം പുറത്ത്

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം...

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്

0
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്,...

തമിഴ്നാട് അപ്പർ ഭവാനി ഡാം തുറന്നതോടെ പാലക്കാട്ടെ ഭവാനി പുഴയിൽ വെള്ളമെത്തി

0
പാലക്കാട്‌: പാലക്കാട്ടെ ഭവാനി പുഴയിൽ വെള്ളമെത്തി. തമിഴ്നാട് അപ്പർ ഭവാനി ഡാം...