ചെങ്ങന്നൂർ: ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ സംഘം (ബി .ടി .ഐ .എം .എസ് ) ആലപ്പുഴ ജില്ലാ കൺവെൻഷൻ ഭഗവതി വിലാസം ഓഡിറ്റോറിയത്തിൽ നടന്നു. ഭാരതീയ പാരമ്പര്യ നാട്ടുചികിത്സാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി ബാലകൃഷ്ണൻ വൈദ്യൻ യോഗം ഉത്ഘാടനം ചെയ്തു. അജികുമാർ വൈദ്യൻ അധ്യക്ഷത വഹിച്ചു. ആചാര്യ വിനയകൃഷ്ണ അനുഗ്രഹ പ്രഭാഷണം നടത്തി.
എറണാകുളം ജില്ലാ നേതാക്കളായ അരീക്കുഴ വാസുദേവൻ വൈദ്യൻ, സുരേഷ് കുമാർ വൈദ്യൻ മഹിളാ രത്നം അവാർഡ് ജേതാവ് ഗ്രേസ് ബിജോ വൈദ്യൻ, നിസാം വൈദ്യൻ, ഡോക്ടർ ബലമുരളി, വേണുനാഥൻ വൈദ്യൻ എന്നിവർ പ്രസംഗിച്ചു. അജികുമാർ വൈദ്യൻ (പ്രസിഡന്റ്), ഡോക്ടർ ബാലമുരളി (വൈസ് പ്രസിഡന്റ്), ഗ്രേസ് ബിജോ (സെക്രട്ടറി ), ഡോക്ടർ ലീലാകുമാരി (ജോയിന്റ് സെക്രട്ടറി), വേണുനാഥൻ വൈദ്യൻ (ട്രഷറർ), ആചാര്യ വിനയ കൃഷ്ണ (രക്ഷധികാരി) നിസാം വൈദ്യൻ (ജില്ലാ കോർഡിനേറ്റർ)