Tuesday, May 7, 2024 9:52 am

ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി:ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു. മാറമ്പള്ളി കുന്നത്തുകര സ്വദേശി കു‍ഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ഓഗസ്റ്റ് 20ന് ചാലയ്ക്കലില്‍ വെച്ചാണ് സ്കൂട്ടര്‍ മറിഞ്ഞ് കു‍ഞ്ഞുമുഹമ്മദിന് പരുക്കേറ്റത്. പത്തുലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തി ഒരു മാസത്തിനകം പാതാളക്കുഴികളായ ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡില്‍ കുഴിയടക്കല്‍ ശ്രമവുമായി നാട്ടുകാര്‍ രംഗത്തെത്തി. റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം കൂടിയതോടെയാണ് കീഴ്മാട് ചാലയ്ക്കല്‍ ഭാഗത്തെ കുഴികള്‍ കല്ലും മണ്ണുമിട്ട് മൂടി തുടങ്ങിയത്. പെരുമ്പാവൂര്‍ ആലുവ റോഡില്‍ വീണ്ടും ടാറിങ് നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറ‍ഞ്ഞു.

മാറംപള്ളി, ചാലയ്ക്കല്‍, കുട്ടമശ്ശേരി ഭാഗങ്ങളിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. അപകടങ്ങള്‍ കണ്ട് പൊറുതിമുട്ടിയതോടെയാണ് കല്ലും മണ്ണും ഉപയോഗിച്ചാണെങ്കിലും കുഴിമൂടി അപായസൂചനയെന്നോണം ചെടികള്‍ നടാന്‍ നാട്ടുകാര്‌ ഇറങ്ങിതിരിച്ചത്. പെരുമ്പാവൂര്‍ ആലുവ റോഡില്‍ വീണ്ടും ടാറിങ് നടത്താന്‍ കിഫ്ബിയോട് പണം ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

അറ്റകുറ്റപണി നടത്തി ഒരുമാസത്തിനകം റോഡ് തകര്‍ന്നത് സംബന്ധിച്ച് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിക്ക് കൈമാറി. കരാറുകാരനേയും ഉദ്യോഗസ്ഥരേയും പഴിചാരാതെയാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. രണ്ടര കിലോമീറ്ററിലേറെ അറ്റകുറ്റപണി ബാക്കിയുണ്ട്. റോഡില്‍ പത്തിലേറെ സ്ഥലത്ത് കുഴിയുണ്ടെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താനൂര്‍ ബോട്ടു ദുരന്തത്തിന് ഇന്ന് ഒരാണ്ട് ; 11പേരെ നഷ്ടപ്പെട്ട ജാബിറിന് ചികിത്സയ്ക്ക് പണമില്ല

0
താനൂർ: നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ താനൂര്‍ ബോട്ടു ദുരന്തത്തിന് ഇന്ന് ഒരാണ്ട്....

ദിശാസൂചക ബോര്‍ഡുകള്‍ പലതും കാണാമറയത് ; നട്ടം തിരിഞ്ഞ് യാത്രക്കാര്‍

0
അടൂർ : നെല്ലിമൂട്ടിൽപടി ട്രാഫിക്ക് സിഗ്നലിൽ സ്ഥലനാമം രേഖപ്പെടുത്തിയ വലിയ ബോർഡ്...

അരി സഞ്ചിക്കുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമം ; സ്ത്രീ പിടിയിൽ

0
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായെത്തിയ സ്ത്രീ പോലീസിന്റെ വലയിൽ കുടുങ്ങി. ഒറിഷയിലെ...

അധികൃതർക്ക് സമയവും സൗകര്യവും ഇല്ല ; മല്ലപ്പള്ളി നടപ്പാലം വൃത്തിയാക്കി തമിഴ്നാട് സ്വദേശി മുരുകന്‍

0
മല്ലപ്പള്ളി : കാടുമൂടി മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയ മല്ലപ്പള്ളി വലിയപാലത്തിനോട് ചേർന്നുള്ള...