ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി:ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു. മാറമ്പള്ളി കുന്നത്തുകര സ്വദേശി കു‍ഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ഓഗസ്റ്റ് 20ന് ചാലയ്ക്കലില്‍ വെച്ചാണ് സ്കൂട്ടര്‍ മറിഞ്ഞ് കു‍ഞ്ഞുമുഹമ്മദിന് പരുക്കേറ്റത്. പത്തുലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തി ഒരു മാസത്തിനകം പാതാളക്കുഴികളായ ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡില്‍ കുഴിയടക്കല്‍ ശ്രമവുമായി നാട്ടുകാര്‍ രംഗത്തെത്തി. റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം കൂടിയതോടെയാണ് കീഴ്മാട് ചാലയ്ക്കല്‍ ഭാഗത്തെ കുഴികള്‍ കല്ലും മണ്ണുമിട്ട് മൂടി തുടങ്ങിയത്. പെരുമ്പാവൂര്‍ ആലുവ റോഡില്‍ വീണ്ടും ടാറിങ് നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറ‍ഞ്ഞു.

മാറംപള്ളി, ചാലയ്ക്കല്‍, കുട്ടമശ്ശേരി ഭാഗങ്ങളിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. അപകടങ്ങള്‍ കണ്ട് പൊറുതിമുട്ടിയതോടെയാണ് കല്ലും മണ്ണും ഉപയോഗിച്ചാണെങ്കിലും കുഴിമൂടി അപായസൂചനയെന്നോണം ചെടികള്‍ നടാന്‍ നാട്ടുകാര്‌ ഇറങ്ങിതിരിച്ചത്. പെരുമ്പാവൂര്‍ ആലുവ റോഡില്‍ വീണ്ടും ടാറിങ് നടത്താന്‍ കിഫ്ബിയോട് പണം ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

അറ്റകുറ്റപണി നടത്തി ഒരുമാസത്തിനകം റോഡ് തകര്‍ന്നത് സംബന്ധിച്ച് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിക്ക് കൈമാറി. കരാറുകാരനേയും ഉദ്യോഗസ്ഥരേയും പഴിചാരാതെയാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. രണ്ടര കിലോമീറ്ററിലേറെ അറ്റകുറ്റപണി ബാക്കിയുണ്ട്. റോഡില്‍ പത്തിലേറെ സ്ഥലത്ത് കുഴിയുണ്ടെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...