Tuesday, May 7, 2024 10:02 pm

ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഗൂഗിള്‍ നോക്കി ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍. പത്തനംതിട്ട സ്വദേശിയായ അലന്‍ (26), ആലപ്പുഴ കായംകുളം സ്വദേശിയായ അപര്‍ണ്ണ (24) എന്നിവരാണ് പിടിയിലായത്. നര്‍ക്കോട്ടിക്ക് പോലീസ് അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് ഇവരെ പിടികൂടിയത്. എറണാകുളം കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. മൂന്ന് നിലയുള്ള അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തിലെ ഫ്ലാറ്റിന്‍റെ അടുക്കളയിലാണ് കഞ്ചാവ് വളര്‍ത്തിയത്. ഈ ഫ്ലാറ്റിന് ഒരു റൂമും അടുക്കളയുമാണ് ഉള്ളത്. ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവും ഉള്ള ചെടിയാണ് പോലീസ് കണ്ടെത്തിയത്.

ഈ ഫ്ലാറ്റില്‍ ലഹരി ഉപയോഗം നടക്കുന്ന എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. കഞ്ചാവ് ചെടിക്ക് തണുപ്പും വെളിച്ചവും കിട്ടാന്‍ എല്‍ഇഡി ലൈറ്റും എക്സോസ്റ്റ് ഫാനുകളും അടക്കം ക്രമീകരിച്ചിരുന്നു. ഗൂഗിള്‍ നോക്കിയാണ് ഇവര്‍ കഞ്ചാവ് ചെടി വളര്‍ത്താന്‍ പരിശീലനം നേടിയത് എന്നാണ് പോലീസ് പറയുന്നത്. പരിശോധനയില്‍ കഞ്ചാവുമായി ഒരു യുവാവിനെയും പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശിയായ അമലിനെയാണ് പോലീസ് പിടികൂടിയത്.

കഞ്ചാവ് ചെടി പിടിച്ച കേസില്‍ സാക്ഷിയാകാന്‍ പോലീസ് വിളിച്ചുവരുത്തിയതായിരുന്നു അമലിനെ. എന്നാല്‍ തുടര്‍ന്ന് ഇയാളെ പരിശോധിച്ചപ്പോള്‍ കൈയ്യില്‍ നിന്നും കഞ്ചാവ് പിടിച്ചുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍റെ നിര്‍ദേശപ്രകാരം ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ ദാസ്, എസ്.ഐ. ജെയിംസ് ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു

0
തിരുവനന്തപുരം : യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു.  തിരുവനന്തപുരം സെൻട്രലിലേയ്ക്ക്...

മുഖ്യമന്ത്രിയുടെ വിദേശ യാത്ര ; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

0
കൊച്ചി: നാളെ നടക്കാനിരുന്ന സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ...

കുവൈത്തിൽ അനധികൃത പണമിടപാടുകൾ നടത്തിയ പ്രവാസികളെ പിടികൂടി

0
കുവൈത്ത്: കുവൈത്തിൽ അനധികൃത പണമിടപാടുകൾ നടത്തിയ പ്രവാസികളെ പിടികൂടി. കറൻസികൾ കൈമാറ്റം...

കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവം ; വിശദീകരണം തേടി ഗതാഗതമന്ത്രി കെ...

0
തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവത്തില്‍ വിശദീകരണം...