കാപികോ റിസോർട്ട് പൊളിക്കുന്നത് ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പാണാവള്ളി നെടിയതുരുത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കാപികോ റിസോർട്ട് പൊളിക്കുന്നത് രണ്ടാം ദിവസമായ ഇന്നും തുടരും. കെട്ടിട അവശിഷ്ടങ്ങൾ പുനരുപയോഗിക്കുന്നതിനുള്ള പ്ലാൻ അനുസരിച്ച് റിസോർട്ട് നടത്തിപ്പുകാർ തന്നെയാണ് പൊളിക്കൽ നടത്തുന്നത്. എന്നാൽ കെട്ടിടം പൊളിക്കുന്നതിന് ജെസിബി അടക്കമുള്ള ദ്വീപിൽ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റിസോർട്ട് പൊളിച്ചു മാറ്റുന്നതിന് സുപ്രീം കോടതി 2020 ൽ ഉത്തരവിട്ടിരുന്നു.

പ്രധാന കെട്ടിടം, 54 കോട്ടേജുകൾ തുടങ്ങിയവയാണ് ദ്വീപിൽ നിർമിച്ചിട്ടുള്ളത്. പരിസ്ഥിതി മലിനീകരണം പൂർണമായും ഒഴിവാക്കിയാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. അവശിഷ്ടങ്ങൾ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ഇവിടെ നിന്നും നീക്കും. ഇന്നലെ രണ്ടു കോട്ടേജുകളുടെ മതിൽക്കെട്ട് പൊളിച്ചു നീക്കി. ഇന്ന് മേൽക്കൂരകൾ പൊളിക്കും. ആറു മാസത്തിനിടയിൽ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചു നീക്കും. മലിനീകരണം നടക്കുന്നുണ്ടോ എന്നറിയാൻ ഇടവിട്ട് വായുവിൻറെയും വെള്ളത്തിൻറെയും പരിശോധനയും നടത്തും .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...