Sunday, April 28, 2024 11:21 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാന്‍ കാമ്പയിന്‍
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ എല്ലാ ബൂത്ത് പരിധികളിലും സെപ്റ്റംബര്‍ 25ന് ലിങ്ക്@100 കാമ്പയിന്‍ നടത്തും. കുറഞ്ഞത് 100 ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇതിനുള്ള സജ്ജീകരണങ്ങള്‍ എല്ലാ ബൂത്ത് പരിധികളിലും ബിഎല്‍ഒമാരുടെ നേതൃത്വതില്‍ ക്രമീകരിച്ചു. വോട്ടര്‍മാര്‍ക്ക് ബിഎല്‍ഒമാരെ ബന്ധപ്പെട്ടോ, വോട്ടര്‍ ഹെല്‍പ്ലൈന്‍ എന്ന അപ്ലിക്കേഷന്‍ വഴിയോ ആധാറും വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാം. വോട്ടര്‍മാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

വന്യജീവി വാരാഘോഷം: മത്സരങ്ങളില്‍ പങ്കെടുക്കാം
ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വനം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി ബന്ധപ്പെട്ട യാത്രാവിവരണം, പോസ്റ്റര്‍ ഡിസൈനിംഗ്, ഷോര്‍ട്ട് ഫിലിം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത് . താത്പര്യമുള്ളവര്‍ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. അവസാന തീയതി സെപ്റ്റംബര്‍ 30. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി: 9447979082 / 04712360762, പോസ്റ്റര്‍ ഡിസൈനിംഗ് : 9447979028, 0471 2529303, ഷോര്‍ട്ട് ഫിലിം: 9447979103 , 0487 2699017, യാത്രാ വിവരണം (ഇംഗ്ലീഷ്, മലയാളം): 9447979071, 0497 2760394. കൂടുതല്‍ വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി; ബ്ലോക്ക്തല സെമിനാര്‍
കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി 2022-23 ന്റെ പ്രചാരണത്തിനായി ജില്ലയിലെ ബ്ലോക്കുകളില്‍ കയര്‍ വികസന വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഏകദിന സെമിനാറുകള്‍ സംഘടിപ്പിക്കും.
ബ്ലോക്ക്, സെമിനാര്‍ തീയതി, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
കോന്നി – സെപ്റ്റംബര്‍ 26 ന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ കോന്നി,
റാന്നി – സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ റാന്നി,
കോയിപ്രം – സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് ഹാള്‍ കോയിപ്രം പുല്ലാട് ,
മല്ലപ്പളളി- ഒക്ടോബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ മല്ലപ്പളളി,
പുളിക്കീഴ് – ഒക്ടോബര്‍ 11 ന് രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ പുളിക്കീഴ്
പന്തളം- ഒക്ടോബര്‍ 13 ന് രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ പന്തളം
ഇലന്തൂര്‍-ഒക്ടോബര്‍ 15 ന് രാവിലെ പത്തിന് ഗ്രാമപഞ്ചായത്ത് ഹാള്‍ കോയിപ്രം ഇലന്തൂര്‍
പറക്കോട് -ഒക്ടോബര്‍ 18 ന് രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ പറക്കോട്.

പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്ത്
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലയില്‍ ഒക്ടോബര്‍ 18,19 തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അദാലത്തിന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി (റിട്ട.), എസ്.അജയകുമാര്‍ എക്സ് എം.പി , അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ പങ്കെടുക്കും.

ഐ.റ്റി അസിസ്റ്റന്റ് നിയമനം
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലും ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസിലും ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ ബിരുദധാരികളും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രവീണ്യമുളള പട്ടിക വര്‍ഗക്കാരെ ഐ.റ്റി അസിസ്റ്റന്റായി നിയമിക്കുന്നു. യോഗ്യത – പ്ലസ്ടു പാസ്, ഡിസിഎ/ഡിറ്റിപി (ഗവ. അംഗീകൃ സ്ഥാപനത്തില്‍ നിന്നും) ഐടിഐ/പോളിടെക്നിക്ക്. പ്രായപരിധി – 21-35. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, വേഡ്/എക്സെല്‍ എന്നിവയില്‍ പ്രാവീണ്യം അഭിലഷണീയം. പ്രതിമാസ ഓണറേറിയം 15000 രൂപ. നിയമന കാലാവധി 2023 മാര്‍ച്ച് 31 വരെ. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 28 ന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 04735 227703.

സ്പോട്ട് അഡ്മിഷന്‍
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരമുള്ള ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് അഡ്മിഷന്‍ നല്‍കുന്നത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2259952, 9495701271, 9995686848.

ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭം
ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ ഒക്ടോബര്‍ അഞ്ചിന് വിജയദശമി ദിവസം രാവിലെ വിദ്യാരംഭ ചടങ്ങ് നടക്കും. കെ.വി. സുധാകരന്‍, അശോകന്‍ ചരിവില്‍, റവ. ഫാദര്‍ മാത്യു ഡാനിയേല്‍, ഡോ. കെ.ജി.സുരേഷ് എന്നിവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. വിദ്യാരംഭ ചടങ്ങുകള്‍ക്കു ശേഷം കവിയരങ്ങ് നടക്കും. കുട്ടികളുടെ പേരുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447017264.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശക്തമായ ത്രികോണ മത്സരത്തിൽ ആരെടുക്കും തൃശൂര്‍? ; സൂചനകള്‍ ഇങ്ങനെ…

0
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024ല്‍ കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന...

കോട്ടയത്ത് കാര്‍ ഓടയിലേക്ക് മറിഞ്ഞു ; പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കോട്ടയം : കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....

ഏഴംകുളം പഞ്ചായത്തിലെ കിഴക്കുപുറം സ്കൂളിലെ രണ്ടാംഘട്ട പണി നടക്കുന്നില്ല

0
കിഴക്കുപുറം :ഏഴംകുളം പഞ്ചായത്തിലെ കിഴക്കുപുറം ഗവ. എച്ച്.എസ്.എസിലെ പുതിയ കെട്ടിടംപണിയുടെ രണ്ടാംഘട്ടത്തിന്‍റെ...

230 കോടിയുടെ മയക്കുമരുന്ന് വേട്ട ; ഗുജറാത്തിലും രാജസ്ഥാനിലുമായി 13 പേർ അറസ്റ്റിൽ

0
അഹമ്മദാബാദ്: ഗുജറാത്തിലും രാജസ്ഥാനിലുമായി 230 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ കൈവശം...