Thursday, May 16, 2024 9:21 am

സിഗിംൾ ഡ്യൂട്ടിയിലേക്ക് കെഎസ്ആര്‍ടിസി : ആദ്യഘട്ടത്തിൽ എട്ട് ‍ഡിപ്പോകളിൽ നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ ചർച്ച തുടരും. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരണം മനസ്സിലാക്കാൻ പുതുക്കിയ ഷെ‍‍ഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കൈമാറി. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം മറ്റന്നാൾ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.

തിരുവനന്തപും ജില്ലയിലെ 8 ഡിപ്പോയിലെ ഷെഡ്യൂളുകളാണ് കൈമാറിയത്. ഓര്‍ഡിനറി ഷെഡ്യൂളുകൾ ഇരട്ടിയാക്കിയ ശേഷമാണ് ഓരോ യൂണിറ്റിലും ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്. എട്ട് മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്.

ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് വ്യക്തമാക്കി. പ്രതിസന്ധി കാലത്ത് എന്തിനാണ് തെഴിലാളികളെ തെറ്റിധരിപ്പിച്ച് പണിമുടക്ക് നടത്തുന്നതെന്നായിരുന്നു സിഐടിയുവിന്റെ ചോദ്യം. ആറ്റിങ്ങൽ, കണിയാപുരം, നെയ്യാറ്റിൻകര, പൂവാർ, വിഴിഞ്ഞം, നെടുമങ്ങാട്, പാറശാല, കാട്ടാക്കട, നെടുമങ്ങാട് – ഡിപ്പോകളിലാണ് ഡ്യൂട്ടി പരിഷ്കാരം ആദ്യം നിലവിൽ വരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം ; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി...

0
കൊല്ലം : 50 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുനലൂര്‍- ചെങ്കോട്ട പാതയില്‍ പ്രത്യേക...

സംസ്ഥാനത്ത് മാട്ടിറച്ചിയുടെ വില ഉയർത്താൻ വ്യാപാരികളുടെ നീക്കം

0
കോട്ടയം: അന്യസംസ്ഥാനങ്ങളിൽ നിന്ന് അറവുമാടുകളുടെ വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് മാട്ടിറച്ചിയുടെ വില...

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കും’ ; നിലപാട് വ്യക്തമാക്കി മമത ബാനര്‍ജി

0
കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 പുരോഗമിക്കെ നിര്‍ണായക പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്...

തൃശൂർ പൂരത്തിനിടെ വിദേശ വ്ലോഗറോട് മോശമായി പെരുമാറിയ സംഭവം ; പ്രതി അറസ്റ്റിൽ

0
തൃശൂർ: തൃശൂർ പൂരം കാണാനെത്തിയ വിദേശ വനിത വ്ലോഗറെ കടന്നുപിടിച്ച് അപമാനിക്കാൻ...