തൃശൂർ പൂരത്തിനിടെ വിദേശ വ്ലോഗറോട് മോശമായി പെരുമാറിയ സംഭവം ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ പൂരം കാണാനെത്തിയ വിദേശ വനിത വ്ലോഗറെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ 58 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ എരുമയൂർ മാധവ നിവാസിൽ മധു എന്ന സുരേഷ്കുമാറിനെയാണ് ആലത്തൂർ പോലീസ് അറസ്റ് ചെയ്തത്. യു.എസിൽ നിന്നെത്തിയ വ്ലോഗർ ദമ്പതികളാണ് പൂരത്തിനിടെ തങ്ങൾക്കുണ്ടായ മോശം അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പൂരക്കാഴ്ചകൾ ചോദിച്ചറിയുന്നതിനിടെ വനിത വ്ലോഗറെ ബലമായി ചേർത്ത് പിടിച്ച് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സഹിതമാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഇതേ വിഡിയോയിൽ ഇവരുടെ പങ്കാളിക്ക് നേരിട്ട ദുരനുഭവവും പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സുള്ള ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചുവെന്ന് അവർ പറയുന്നുണ്ട്. 2024 ലെ നല്ല നിമിഷങ്ങളെന്ന് സൂചിപ്പിച്ച് യുവാക്കൾ പാട്ടുപാടുന്നതിന്റെ വിഡിയോയും പിന്നാലെ മോശം നിമിഷങ്ങൾ എന്ന ടൈറ്റിലോടെ ഈ വിഡിയോയുമാണ് പങ്കുവെച്ചത്. വിദേശത്തേക്ക് തിരിച്ചുപോയ ശേഷം വനിത വ്ലോഗർ ഇ മെയിൽ വഴിയാണ് പോലീസിന് പരാതി നൽകിയത്. ഇതേ തുടർന്നാണ് പോലീസ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ...

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത 2 പേർ പിടിയിൽ

0
തൃശൂര്‍: സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും...

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത് ഒജെ ജനീഷ് തന്നെ തുടരും ; കാലാവധി കഴിയും...

0
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത് മന്ത്രി ഒ ജെ...

സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും കേസ് കൊടുക്കാൻ താൻ ഇല്ലെന്നും കെ.ബി.ഗണേഷ്...

0
പത്തനാപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി...