കച്ചിൽ കാറപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കച്ച്: ​ഗുജറാത്തിലെ കച്ചിൽ കാറപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന യുവാക്കൾ സഞ്ചരിച്ച മാരുതി സുസുക്കി ബ്രെസ്സയാണ് അപകടത്തിൽ പെട്ടത്. ഇവർ ഇൻസ്റ്റാഗ്രാമിൽ യാത്ര ലൈവായി ചിത്രീകരിക്കുന്നതിനെയാണ് അപകടമുണ്ടായത്. അമിത വേ​ഗതയിലായിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ രണ്ടുപേരും മരിച്ചു. മെയ് 2 ന് പുലർച്ചെ 3.30 നും 4.30 നും ഇടയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് അഹമ്മദാബാദ് സ്വദേശികളായ അമൻ മെഹബൂബ്ഭായ് ഷെയ്ഖ്, ചിരാഗ്കുമാർ കെ പട്ടേൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാർ അപകടത്തിൽ പെടുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലൈവിൽ വന്ന് തുടങ്ങുന്ന വീഡിയോയിൽ യുവാക്കളെ കാണാം. പുലർച്ചെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. രാത്രി ചിത്രീകരിച്ചതിനാൽ, ഒരു സെൽഫോൺ ഫ്ലാഷ്‌ലൈറ്റ് ഉപയോഗിച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ദൃശ്യങ്ങളിൽ കാറിലെ മറ്റ് യാത്രക്കാരെയും കാണാം. എന്നാൽ കാർ അമിതവേ​ഗതയിലായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എസ്‌യുവിയുടെ ഓടിച്ചിരുന്ന യുവാവ് മണിക്കൂറിൽ 100 ​​കിലോമീറ്ററിലധികം വേഗതയിൽ വലത്തോട്ടും ഇടത്തോട്ടും വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് ട്രാഫിക്കിലൂടെ മുന്നോട്ട് പോകുന്നതാണ് കാണുന്നത്. എന്നാൽ ഇനിയും സ്പീഡിൽ പോവൂ എന്നാണ് സുഹൃത്തുക്കൾ പറയുന്നുണ്ട്. അതിനനുസരിച്ച് വാഹനത്തിന്റെ വേ​ഗത കൂട്ടുകയും ചെയ്തതോടെയാണ് അപകടം ഉണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...

ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : യാത്രയ്ക്ക് മുൻപ് തന്നെ യാത്രക്കാരോട് ടിപ്പ് ചോദിക്കുന്ന...