Tuesday, May 14, 2024 8:52 pm

മൈലപ്രായിലെ നെല്‍വയലുകളില്‍ ഇനി ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഉയരും ? അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കുടപിടിച്ച് റവന്യു വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ ഗ്രാമപഞ്ചായത്തില്‍ അനുമതിയില്ലാതെ നികത്തിയെടുത്തത് ഏക്കറുകണക്കിന് പാടങ്ങളാണ്. ഒരു വന്‍ ലോബി തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൈലപ്രാ പള്ളിപ്പടിയില്‍ ഉണ്ടായിരുന്ന പാടങ്ങള്‍ പൂര്‍ണ്ണമായി നികത്തിക്കഴിഞ്ഞു. ബഹുനില കെട്ടിടങ്ങളും ഓഡിറ്റോറിയവും ഒക്കെ ഇവിടെ ഉയര്‍ന്നു കഴിഞ്ഞു. ഇവിടുത്തെ പ്രധാന നീരൊഴുക്ക് മൈലപ്രാ വലിയ തോട്ടിലൂടെ ആയിരുന്നു. ഇന്ന് ഈ തോട് മുഴുവന്‍ കയ്യേറിക്കഴിഞ്ഞു. എട്ടു മീറ്ററിലധികം വീതിയുണ്ടായിരുന്ന മൈലപ്രാ വലിയതോട് ഇന്ന് ചെറിയതോട് പോലുമല്ലാത്ത അവസ്ഥയിലാണ്. തോടിന്റെ ഇരു ഭാഗങ്ങളും ഭൂമാഫിയകളുടെ കൈകളിലാണ്. മൈലപ്രാ വലിയതോട് വിസ്മൃതിയിലാകുന്ന കാലം വിദൂരമല്ല.

പാടങ്ങള്‍ മുഴുവന്‍ കരയായത്തോടെ ഏതുമഴക്കും ഇവിടെ റോഡില്‍ വെള്ളം കയറും. അടുത്തിടെ രണ്ടുപ്രാവശ്യം പള്ളിപ്പടി – പത്തനംതിട്ട റോഡ്‌ വെള്ളത്തിലായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളും വരെ വെള്ളത്തിലായിരുന്നു. മിക്കവര്‍ക്കും വന്‍ നഷ്ടം നേരിട്ടു. വലിയതോട് കയ്യേറിയതിനെതിരെ ചിലര്‍ ആര്‍.ഡി.ഓ ക്ക് പരാതി നല്‍കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച ആര്‍.ഡി.ഓ മൈലപ്രാ വലിയ തോട് പൂര്‍വ സ്ഥിതിയിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഭൂമാഫിയ ഇതൊന്നും ചെവിക്കൊണ്ടില്ല. അവര്‍ വീണ്ടും തോട് കയ്യേറി, പാടങ്ങള്‍ നികത്തിക്കൊണ്ടിരിക്കുന്നു. പത്തനംതിട്ടയിലെ ഒരു പ്രമുഖ  ആധാരമെഴുത്തുകാരനും ഒരു കേറ്ററിംഗ് സ്ഥാപന ഉടമയും ഇതിന്റെ മുന്‍ നിരയിലുണ്ട്. വിവിധ സ്ഥലങ്ങളിലായി ഏക്കറുകണക്കിന് പാടങ്ങള്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെയൊക്കെ അനുമതിയില്ലാതെ നികത്തലും നടക്കുകയാണ്.

കുറഞ്ഞ വിലക്ക് പാടങ്ങള്‍ വാങ്ങി നികത്തി കൂടിയ വിലക്ക് പ്ലോട്ടുകളാക്കി വില്‍ക്കുന്ന ഭൂമാഫിയകള്‍ മൈലപ്രായില്‍ സജീവമാണ്. പത്തനംതിട്ട നഗരസഭയോട് അടുത്തുകിടക്കുന്ന മിക്ക പാടങ്ങളും ഇപ്പോള്‍ ഇവരുടെ കയ്യിലാണ്. നികത്തുന്ന പാടങ്ങള്‍ റവന്യു രേഖകളില്‍ തരംമാറ്റി മറിച്ചുവില്‍ക്കുന്നതിലൂടെ കോടികളാണ് ഇവര്‍ക്ക് ലഭിക്കുന്നത്.  മൈലപ്രാ വലിയതോടിന്റെ ഗതിമാറ്റി വളരെ ബുദ്ധിപരമായാണ് പാടങ്ങള്‍ നികത്തിയത്. മഴക്കാലത്ത് തോടിന്റെ സംരക്ഷണ ഭിത്തി പൊട്ടിച്ച് പാടത്തേക്ക് വെള്ളവും മണലും കയറ്റും. ഓരോ മഴയിലും ലോഡ് കണക്കിന് ചെളിയും മണലും പാടത്ത് കയറും. ക്രമേണ പ്രകൃതിതന്നെ ഇവിടം നികത്തി നല്‍കും. കൂടെ രാത്രിയുടെ മറവില്‍ നൂറു കണക്കിന് ലോഡ് മണ്ണും ഇവിടേയ്ക്ക് എത്തും.

നികത്തിയ സ്ഥലത്ത് തെങ്ങും വാഴയും കൃഷി ചെയ്യുന്നതാണ് അടുത്ത നടപടി. കൂടെ പച്ചക്കറി കൃഷിക്ക് സ്ഥലം പാട്ടത്തിനും നല്‍കും. നെല്ല് കൊയ്തെടുത്ത വയലുകളൊക്കെ കൃഷി ഭൂമിയും കരഭൂമിയുമൊക്കെയായി മാറുന്നത് ഇങ്ങനെയാണ്. ഭൂമാഫിയയുടെ ഇത്തരം കൃഷിരീതികള്‍ മൈലപ്രായില്‍ എവിടെയും കാണാം. പള്ളിപ്പടിയിലെ അമൃത സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തും വയലുകളൊക്കെ ഇപ്പോള്‍ കൃഷിഭൂമിയാണ്. ഏറെ താമസിയാതെ ഇവിടെയൊക്കെ ബഹുനില കെട്ടിടങ്ങള്‍ ഉയരും. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റ് സമുച്ചയങ്ങള്‍ തീര്‍ത്ത്  വില്‍പ്പന നടത്താനാണ് നീക്കം. ആരെങ്കിലും നിയമനടപടിയുമായി നീങ്ങിയാല്‍ അനധികൃതമായി നികത്തിയ സ്ഥലത്ത് പണിയുന്ന കെട്ടിടങ്ങള്‍ ഏതു സമയത്തും പൊളിക്കേണ്ടിവരും. എറണാകുളം മരടില്‍ സംഭവിച്ചത് ഇവിടെയും ആവര്‍ത്തിക്കും. ഫ്ലാറ്റ് വാങ്ങുന്നവരൊക്കെ വിഡ്ഢികളാകും.>>> തുടരും.

 

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നൂഡിൽസ് കഴിച്ച ഏഴ് വയസുകാരൻ മരിച്ചു ; ആറ് കുടുംബാം​ഗങ്ങൾ ​ചികിത്സയില്‍

0
പിലിഭിത്ത്: ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലം ഏഴ് വയസുകാരന് ദാരുണാന്ത്യം....

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം ; ഒരാള്‍ മരിച്ചു

0
ന്യൂഡല്‍ഹി: ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ്...

തിരുവനന്തപുരത്ത് മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു

0
തിരുവനന്തപുരം: മലയൻകീഴിൽ മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു. മലയൻകീഴ് സ്വദേശി രാജേന്ദ്രൻ...

രാജ്യത്ത് ജനാധിപത്യം പാണാധിപത്യമായി മാറി ; വെള്ളാപ്പള്ളി നടേശൻ

0
കോന്നി : രാജ്യത്ത് ജാനാധിപത്യ വ്യവസ്ഥിതി പണാധിപത്യ വ്യവസ്ഥിതിയായി മാറിയെന്ന് എസ്...