മല്ലപ്പള്ളി : കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. കഴിഞ്ഞ ദിവസം രാത്രിയിൽ വെണ്ണിക്കുളം കൊട്ടിയമ്പലം അമ്പലത്തുംമുറിയിൽ ഉണ്ണികൃഷ്ണൻ നായരുടെ പുരയിടത്തിലെ കൃഷി പൂർണ്ണമായും കാട്ടുപന്നി നശിപ്പിച്ചു. കപ്പ, ചേമ്പ് എന്നിവയാണ് നശിപ്പിച്ചത്. കാവുംപടിക്കൽ വി.എൻ സരസമ്മയുടെ പുരിയിടത്തിലെ കപ്പ, വാഴ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. കൊറ്റനാട്,എഴുമറ്റൂര്‍ പഞ്ചായത്ത് പ്രദേശത്ത് കൃഷിനാശം രൂക്ഷമായതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്.
കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിക്കുന്നു
RECENT NEWS
Advertisment