പത്തു വയസ്സുകാരിയെ പീഢിപ്പിച്ച കേസിൽ പ്രതിയ്ക്ക് 60 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബന്ധുവായ പത്തു വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ പ്രതിയ്ക്ക് 60 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. കവിയൂർ ഇഞ്ചത്തടി പുലിയളയിൽ രാഘവൻ മകൻ ബാബു എന്ന ആനന്ദനെ (41)യാണ് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 3 വർഷം അധിക തടവും അനുഭവിക്കണം.

ഇന്ത്യൻ പീനൽ കോഡ് 376 AB, 376 (2) F, 2n, 506 എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ ആക്ട് 5 (L) (M) (N), 6 , 7 , 8 , 9 , 10 എന്നീ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2020 മുതലുള്ള ഒരു വർഷക്കാലയളവിൽ വിവിധ ദിവസങ്ങളിലായി ഒരുമിച്ചു താമസിച്ചു വന്നിരുന്ന വേളയിൽ രക്തബന്ധമുള്ള കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിനു വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ ചില സംശയങ്ങളും രാത്രികാലങ്ങളിൽ കുട്ടി കരയുന്നതും ശ്രദ്ധയിൽ പെട്ട മാതാവ് ഭർത്താവിനോട് ഈ വിവരം പറയുകയും തുടർന്ന് കുട്ടിയോട് വിവരങ്ങൾ ആവർത്തിച്ച് ചോദിക്കുകയും ചെയ്തതിൽ നിന്നാണ് അതിക്രൂരമായ പീഢന വിവരങ്ങൾ പുറത്തറിയുന്നത്.

പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പോക് സോ പ്രോസിക്യൂട്ടർ അഡ്വ:ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ സാക്ഷി മൊഴികളും മെഡിക്കൽ രേഖകൾ ഉൾപ്പെടെയുള്ള മറ്റു തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായി കോടതി സ്വീകരിച്ചു. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന പി ഹരിലാൽ ആണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...