മുംബൈ : ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് ട്രാന്സ്പോര്ട്ടേഷന് ആന്‍ഡ് ലോജിസ്റ്റിക്സ് സ്കീം അവതരിപ്പിച്ചു. ഗതാഗതം, ചരക്കുനീക്കം, വാഹന ഘടകഭാഗം എന്നീമേഖലകളിലെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടില്‍ ഒക്ടോബര്‍ ആറു മുതല്‍ നിക്ഷേപിക്കാം. എന്‍എഫ്ഒ 20ന് അവസാനിക്കും. പദ്ധതിയുടെ നിക്ഷേപത്തില്‍ 80ശതമാനവും സെക്ടര്‍ അധിഷ്ഠിതമായിരിക്കും. 20ശതമാനം മറ്റ് ഓഹരികളിലും. നിഫ്റ്റി ട്രാന്സ്പോര്ട്ടേഷന് ആന്‍ഡ് ലോജിസ്റ്റിക്സ് സൂചികയായിരിക്കും ബെഞ്ച്മാര്‍ക്ക്. ഹരീഷ് ഭാനി, ഷര്‍മിള ഡിമെല്ലോ എന്നിവരായിരിക്കും ഫണ്ട് മാനേജര്‍മാര്‍.
ഐസിഐസിഐ ട്രാന്സ്പോര്ട്ടേഷന് ആന്‍ഡ് ലോജിസ്റ്റിക്സ് ഫണ്ട് അവതരിപ്പിച്ചു
RECENT NEWS
Advertisment