യുപിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത ഡോക്ടറും സംഘവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബസ്തി സദര്‍ കോട്വാലി: ഉത്തര്‍പ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്ത ഡോക്ടറും സംഘവും അറസ്റ്റില്‍. ബസ്തി സദര്‍ കോട്വാലിയിലുള്ള ആശുപത്രിയിലെ ഡോക്ടറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നോട് സൗഹൃദം സ്ഥാപിച്ചുവെന്നും നേരിട്ട് കാണാന്‍ ആവശ്യപ്പെട്ടുവെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടര്‍ തന്റെ ഹോസ്റ്റല്‍ മുറിയിലേക്ക് കൊണ്ടുപോയെന്നും അവിടെ സഹപ്രവര്‍ത്തകരായ മറ്റ് രണ്ട് ഡോക്ടര്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നും പോലീസ് പറഞ്ഞു.

യുവതി ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ്. സെപ്റ്റംബര്‍ 27നാണ് യുവതി ലഖ്‌നൗ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ അന്വേഷണം ആരംഭിച്ചതായും ഡോക്ടറെ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ജയിലില്‍ പരിശോധനയ്‌ക്കെത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ തടവുകാരന്‍ ലൈംഗികാതിക്രമം നടത്തിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. വിചാരണ തടവുകാരനായ ഇയാള്‍ ബലാത്സംഗ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞിരുന്നു. മണ്ഡോലി ജയിലിലെ സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ജയില്‍ ഡയറക്ടര്‍ ജനറലിന് നോട്ടീസ് അയച്ചിരുന്നു.

തടവുകാര്‍ക്കിടയില്‍ നടത്തുന്ന പതിവ് പരിശോധനയ്‌ക്കെത്തിയതായിരുന്നു ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍. ശുചിമുറിയില്‍ ഒളിച്ചിരുന്ന പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. പ്രതിയെ ഈ ഡോക്ടര്‍ നേരത്തെ ചികിത്സിച്ചിട്ടുണ്ട്. ബലാത്സംഗ ശ്രമത്തിനിടെ ഡോക്ടര്‍ ബഹളം വെച്ച്‌ സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പ്രതിയെ തള്ളിമാറ്റി ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നു. പ്രതിയെ ഉടന്‍ തന്നെ പിടികൂടിയെന്നും ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പ്രതി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്നത്. 2020 ല്‍ ഒരു കേസില്‍ ഇയാള്‍ കുറ്റവാളിയായി കണ്ടെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...