മകനുമായെത്തിയ സ്ത്രീ കുഞ്ഞിനെ കരയില്‍ നിര്‍ത്തി ആറ്റില്‍ ചാടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മണ്‍റോതുരുത്തില്‍ മകനുമായെത്തിയ സ്ത്രീ കുഞ്ഞിനെ കരയില്‍ നിര്‍ത്തി ആറ്റില്‍ ചാടി മരിച്ചു. കുഞ്ഞിന്റെ കരച്ചില്‍കേട്ടെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കല്ലടയാറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞിരകോട് കാര്‍മല്‍ ഹൗസില്‍ ചെറുപുഷ്പം (46) ആണ് മരിച്ചത്. മണ്‍റോത്തുരുത്ത് കൊച്ചുമാട്ടേല്‍ ജംഗ്ഷന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഇളയമകന്‍ അഞ്ചുവയസ്സുകാരന്‍ ഇവാനോടൊപ്പമാണ് ചെറുപുഷ്പം ആറ്റുതീരത്തെത്തിയത്. മരിച്ച ചെറുപുഷ്പത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ഭര്‍ത്താവ്: ബേല്‍ട്ടാസന്‍. മകള്‍: ജുവാന. കിഴക്കേ കല്ലട പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...