പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രമായ കുഞ്ഞുണ്ണിക്കര നിഗൂഢതകളുടെ ദുര്‍ഗം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിരോധനത്തെത്തുടര്‍ന്നു പോലീസ് മുദ്രവച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവ കുഞ്ഞുണ്ണിക്കരയിലെ പെരിയാര്‍വാലി ക്യാമ്പസ് നിഗൂഢതകളുടെ ദുര്‍ഗം. ഒരു വ്യാഴവട്ടം മുമ്പ് പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന്‍ മോഡലിനു തുടക്കം കുറിച്ച കൈവെട്ടു കേസിലാണ് കുഞ്ഞുണ്ണിക്കരയിലേക്കു മാധ്യമ ശ്രദ്ധയെത്തുന്നത്. കൈ വെട്ടാന്‍ പ്രതികള്‍ പരിശീലനം നേടിയത് പെരിയാറിലെ ഈ ദ്വീപിലുള്ള പിഎഫ്‌ഐ താവളത്തിലായിരുന്നു. പിന്നീട് പല വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും പരിശീലനവും ഇവിടെ നടന്നെങ്കിലും ആ രാവണന്‍കോട്ടയ്ക്കു സീല്‍ വെയ്ക്കാന്‍ കഴിഞ്ഞത് എന്‍ഐഎ കഴിഞ്ഞയാഴ്ച നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മാത്രം.

ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് കുഞ്ഞുണ്ണിക്കരയെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി സൂക്ഷിക്കാന്‍ കാരണം. പെരിയാറിനാല്‍ ചുറ്റപ്പെട്ട ഇവിടേക്കു കടക്കാന്‍ ഒരു വഴിയേയുള്ളൂ. കുഞ്ഞുണ്ണിക്കര ഉള്‍ക്കൊള്ളുന്ന ദ്വീപിലേക്കു പ്രവേശിക്കാന്‍ രണ്ടു പാലമുണ്ടെങ്കിലും അതിലൊന്നിലൂടെയേ അവിടെയെത്താനാകൂ. രണ്ടാമത്തേതു ദ്വീപിന്റെ മറ്റൊരു പ്രദേശത്തേക്കാണു പോകുന്നത്. ഈ രണ്ടു ദേശങ്ങളും തമ്മില്‍ സുഗമമായ റോഡ് ഗതാഗതമില്ല. മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങളില്‍പ്പെട്ടവരുടെ ഒളിത്താവളം കൂടിയായിരുന്നു ഈ ദ്വീപ്. രാത്രിയുടെ മറവില്‍ ഇവിടെ വന്നുപോയിരുന്ന ഇതര സംസ്ഥാന വാഹനങ്ങള്‍ നിരവധിയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...