ജമ്മു കശ്മീര്‍ ജയില്‍ ഡി.ജി.പിയുടെ കൊലപാതകം : വീട്ടുജോലിക്കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ജയില്‍ ഡി.ജി.പി. ഹേമന്ത് കുമാര്‍ ലോഹിയയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയില്‍. ലോഹിയയുടെ വീട്ടുജോലിക്കാരനും രാംബാണ്‍ സ്വദേശിയുമായ യാസിര്‍ അഹമ്മദിനെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് ലോഹിയ കൊല്ലപ്പെട്ടത്. ഓഗസ്റ്റിലാണ് ജമ്മു കശ്മീര്‍ ജയില്‍ ഡി.ജി.പിയായി ലോഹിയ നിയമിതനായത്. ആറുമാസം മുന്‍പാണ് ലോഹിയയുടെ വീട്ടില്‍ യാസിര്‍ ജോലിക്കു ചേര്‍ന്നത്. കൊലപാതകത്തിന്ശേഷം യാസിര്‍ വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

യാസിറിന്‍റെ ഫോട്ടോയും പോലീസ് പുറത്തുവിട്ടിരുന്നു. യാസിര്‍ കടുത്ത വിഷാദത്തിന് അടിമയായിരുന്നെന്ന് ജമ്മു പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുകേഷ് സിങ് പറഞ്ഞു. നീരുവെച്ച പാദത്തില്‍ എണ്ണ പുരട്ടുന്നതിനിടെയാണ് ലോഹിയയെ യാസിര്‍ ആക്രമിച്ചതെന്നാണ് വിവരം. ലോഹിയയെ ശ്വാസം മുട്ടിക്കുകയും പിന്നീട് പൊട്ടിയ കെച്ച് അപ്പ് കുപ്പികൊണ്ട് കഴുത്തറുക്കാനും ശ്രമമുണ്ടായി. പിന്നീട് ദേഹം കത്തിക്കാനും ശ്രമിച്ചതായി മുകേഷ് സിങ് കൂട്ടിച്ചേര്‍ത്തു.

തീനാളങ്ങള്‍ കണ്ടതിന് പിന്നാലെയാണ് സുരക്ഷാജീവനക്കാര്‍ ലോഹിയയുടെ മുറിയുടെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ക്കയറിയത്. മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. യാസിറിന്‍റെ സ്വകാര്യ ഡയറി ഉള്‍പ്പെടെയുള്ളവ ശേഖരിച്ചിട്ടുണ്ടെന്നും മുകേഷ് സിങ് പറഞ്ഞു. ലോഹിയയുടെ കൊലപാതകത്തില്‍ ഇതുവരെ തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....