Monday, May 6, 2024 10:28 pm

പോലീസിലെ പി.എഫ്.ഐ ബന്ധം ; എന്‍.ഐ.എ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരളപോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എന്‍.ഐ.ഐ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത നിഷേധിച്ച് കേരള പോലീസ്. പി.എഫ്.ഐ ബന്ധമുള്ള 873 പോലീസുകരുടെ വിവരങ്ങള്‍ എന്‍.ഐ.എ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പോലീസ് ഇറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഇത്തരം പോലീസുകാരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ എന്‍.ഐ.എ. പരിശോധിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്‌. സംസ്ഥാനത്ത് പി.എഫ്.ഐയുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്‌. സംസ്ഥാനത്ത് പി.എഫ്.ഐയുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നതിന് ശേഷവും പോലീസുകാരും നേതാക്കളും തമ്മില്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ഹര്‍ത്താല്‍ സമയത്ത് പോലീസും നേതാക്കളും ഫോണില്‍ ബന്ധപ്പെട്ടെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കുന്നതിന് മുമ്പ് ഇടുക്കിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലീസിന്റെ ഡാറ്റാ ബേസില്‍ നിന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ഇയാളെ പിരിച്ചു വിട്ടിരുന്നു. കോട്ടയത്ത് വനിതാപോലീസ് ഉദ്യോഗസ്ഥ പി.എഫ്.ഐയുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ ഉണ്ടായി. ഇതടക്കമുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ശേഖരിച്ചിരുന്നു. തുടർന്നാണ് ഇത്തരം ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ എൻ.ഐ.എ കൈമാറിയെന്ന വാർത്തവന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാള നടി കനകലത അന്തരിച്ചു

0
തിരുവനന്തപുരം : നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍...

കൊല്ലം കുമാർ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും രാസ ലഹരി വേട്ട

0
കൊല്ലം: കൊല്ലം കുമാർ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും...

മുൻ അടൂർ തഹസിൽദാർക്കെതിരെ അച്ചടക്ക നടപടിയുമായി റവന്യൂ വകുപ്പ്

0
പത്തനംതിട്ട: വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ അഴിമതി എന്ന പരാതിയിൽ മുൻ തഹസിൽദാർക്കെതിരെ...

ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: പാറമടയിൽ വീണ് യുവാവ് മരിച്ചു. പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശി സുധീഷ്...