ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച ; രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വടക്കഞ്ചേരി പന്നിയങ്കര ചുവട്ട്പാടത്ത് ദമ്പതികളെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ ആറ് പേര്‍ പിടിയില്‍. സേലം സ്വദേശികളായ മൂന്ന് പേരും നാമക്കല്‍ സ്വദേശികളായ മൂന്നു പേരുമാണ് അറസ്റ്റിലായിരിക്കുന്നത്. സേലം ചിന്ന ശ്രീരാംപെട്ടി കടത്തൂര്‍ അഗ്രഹാരം കേശവന്‍ (40), സിംഗഗിരി പനങ്ങാട് പെരിയാണ്ടിപ്പട്ടി പ്രഭു (34), അസ്താംപട്ടി മണക്കാട് അന്‍പ്നഗര്‍ മുഹമ്മദ് അബ്ദുള്ള (24), നാമക്കല്‍ സെന്തമംഗലം കൈകാട്ടി എരുമപ്പെട്ടി തമിഴ്ശെല്‍വന്‍ (21) ത്രിച്ചന്‍കാട് സൂരന്‍പാളയം യമുന റാണി (27), സൂരന്‍ പാളയം യുവറാണി (40) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

അന്തര്‍സംസ്ഥാന മോഷ്ടാക്കളാണ് പിടിയിലായിരിക്കുന്നത്. ഇവരുടെ പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് സംശയിക്കുന്നത്. പന്നിയങ്കരയിലെ കവര്‍ച്ചയ്ക്ക് ശേഷം സേലത്തേക്ക് കടന്ന ഇവരെ പോലീസ് പിന്‍തുടര്‍ന്നിരുന്നു. സേലത്ത് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്ത് മധുര ജയിലില്‍ റിമാന്റിലായിരുന്ന ഇവരെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...