നിരോധനമേര്‍പ്പെടുത്തിയ ശേഷവും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നടക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയ ശേഷവും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് മൂന്നിടങ്ങളില്‍ റെയ്ഡ് നടത്തുകയായിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ സുദീര്‍ഘസമരത്തിന് പേര് കേട്ട ഷഹീന്‍ ബാഗില്‍ നിന്നുമാണ് ചൊവ്വാഴ്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയത്. ജാമിയ, ഒഖ്ല, ഷഹീന്‍ ബാഗ് എന്നീ പ്രദേശങ്ങില്‍ സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍. പോലീസ് ഒരു ടീമിനെ രൂപീകരിച്ച്‌ റെയ്ഡ് നടത്തുകയായിരുന്നു. പിടികൂടിയ നാല് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു.- ഡല്‍ഹി പോലീസ് പറഞ്ഞു.

ഷഹീന്‍ബാഗ് പ്രദേശത്ത് റെയ്ഡ് നടത്താന്‍ കേന്ദ്രഏജന്‍സി ശ്രമിച്ചപ്പോള്‍ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നതായും പോലീസ് പറ‍ഞ്ഞു. ഈ നാല് പേരും ഷഹീന്‍ബാഗിലും ജാമിയയിലും പോപ്പുലര്‍ ഫ്രണ്ടിന്‍റെ ശക്തമായ ശൃംഖല ഉണ്ടാക്കുന്നതില്‍ പേരുകേട്ടവരാണ്. നാല് പേരെയും യുഎപിഎ നിയമം,ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗുഡാലോചന കുറ്റമായ 120ബി എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി ഡല്‍ഹിയിലെ ആറ് ജില്ലകളില്‍ നിന്നായി ഡല്‍ഹി പോലീസ് 30 പേരെ കസ്റ്റഡിയിലെടുത്ത സംഭവത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ അറസ്റ്റാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...