അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി കരണ്ട് പോകുന്നതും വോള്‍ട്ടേജ് ക്ഷാമത്തിനും ഇലക്ട്രോണിക് ഉപകരണങ്ങളുടെ നാശത്തിനും കാരണമാകുന്നതായി പരാതി. ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ വൈദ്യുതി മുടങ്ങുന്നത്. ഇതിനോടൊപ്പം വോള്‍ട്ടേജില്‍ ഉണ്ടാകുന്ന വ്യതിയാനവും ഗ്രഹോപകരണങ്ങളുടെയും ലൈറ്റുകളുടെയും നാശത്തിന് കാരണമായി മാറുന്നുണ്ട്. കാറ്റും മഴയും ഇല്ലാത്തപ്പോള്‍ പോലും ജില്ലയുടെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്.

സംസ്ഥാനത്ത് പ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജില്ലയില്‍ പവര്‍കട്ടിന് കൃത്യമായ സമയമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇതിനാല്‍ തന്നെ ഏത് നിമിഷം കറണ്ട് പോകുമെന്ന് ആര്‍ക്കും പറയുവാനും കഴിയില്ല. വോള്‍ട്ടേജ് വ്യതിയാനം കാരണം ജില്ലയില്‍ നിരവധി ഗ്രഹോപകരണങ്ങളാണ് തകരാറില്‍ ആയിട്ടുള്ളത്. വോള്‍ട്ടേജ് വ്യതിയാനം കാരണം ഇത്തരത്തില്‍ ഉപകരണങ്ങള്‍ക്ക് നാശം നേരിട്ടാല്‍ ആര്‍ക്കും നഷ്ടപരിഹാരവും ലഭിക്കില്ല. ഫ്രിഡ്ജ്, റ്റി.വി, വാഷിംഗ് മെഷീന്‍, ഗ്രൈന്‍റര്‍, കിണറിലെ മോട്ടോറുകള്‍ എന്നിവ അടക്കമുള്ള നിരവധി ഉപകരണങ്ങളാണ് ജില്ലയിലെ വിവിധ വീടുകളില്‍ നശിച്ച് പോയത്.

അടിക്കടി കറണ്ട് പോകുന്നതും വോള്‍ട്ടേജ് ക്ഷാമവും അടക്കമുള്ള പരാതികള്‍ പറയാന്‍ ജില്ലയിലെ കെ.എസ്.ഇ.ബി ഓഫീസുകളില്‍ വിളിച്ചാല്‍ ആരും മറുപടി നല്‍കാറില്ല എന്നും പരാതിയുണ്ട്. പവര്‍കട്ടും വോള്‍ട്ടേജ് ക്ഷാമവും വിദ്യാര്‍ഥികളുടെ പഠനത്തെയും സാരമായി ബാധിക്കുന്നുണ്ട്. മലയോര മേഖകളില്‍ കറണ്ട് പോയാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരികെ വരിക. രാത്രി സമയങ്ങളില്‍ മലയോര മേഖകളില്‍ കറണ്ട് പോയാല്‍ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചാലും ആരും തകരാര്‍ പരിഹരിക്കാന്‍ തയ്യാറാകുന്നില്ല എന്നും പരാതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...