പാലക്കാട്: മംഗലം ഡാമിനടുത്ത് അട്ടവാടിയില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരിയു(68)ടേതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടതാണെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹത്തില്‍ വെട്ടേറ്റ മുറിവുകളുണ്ട്. വീട്ടിനകത്ത് കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മേരിയെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു.
പാലക്കാട് വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ
RECENT NEWS
Advertisment