Monday, April 29, 2024 7:21 pm

അന്യസംസ്ഥാനത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആറു വർഷത്തിനുശേഷം പോലീസ് പിടിയിലായി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : അന്യസംസ്ഥാനത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആറു വർഷത്തിനുശേഷം പോലീസ് പിടിയിലായി. അസം സ്വദേശി മനോജ് ആണ് പിടിയിലായത്. തൃശൂര്‍ ജില്ലയിലെ മാള പിണ്ടാണിയില്‍ 2016 മേയ് ഒമ്പതിനാണ് അസം സ്വദേശി ഉമാനാഥ് (40) കൊല്ലപ്പെട്ടത്. ഉമാനാഥും മനോജും തമ്മിലുള്ള അഭിപ്രായ വിത്യാസമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

പിണ്ടാണിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ജോലിക്ക് എത്തിയതായിരുന്നു ഉമാനാഥും മനോജും. ഉമാനാഥായിരുന്നു സീനിയര്‍. നാട്ടുകാരനും പരിചയക്കാരനുമായ മനോജിനെ ജോലിക്കു കൊണ്ടുവന്നത് ഉമാനാഥായിരുന്നു. വീട്ടുകാരുടെ പ്രീതി പിടിച്ചുപറ്റുന്നത് മനോജാണെന്ന് ഉമാനാഥ് മനസ്സിലാക്കി. ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു.

സ്വകാര്യ വ്യക്തിയുടെ ഔട്ട് ഹൗസില്‍ ഉമാനാഥും മനോജും ഒന്നിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ വൈരാഗ്യം ഇരട്ടിയാകുകയായിരുന്നു. ഉറങ്ങിക്കിടന്ന ഉമാനാഥിനെ മനോജ് കോടാലി കൊണ്ട് തലയ്ക്കടിക്കുകയും വെട്ടുക്കത്തിയെടുത്ത് വെട്ടുകയും ചെയ്യുകയായിരുന്നു. ആകെ 37 മുറിവുകളാണ് ഉമാനാഥിന്‍റെ ശരീരത്തിൽ ഉണ്ടായിരുന്നത്.

മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ക്രൈം സീനില്‍നിന്ന് കിട്ടിയത് മനോജിന്‍റെ തിരിച്ചറിയല്‍ കാര്‍ഡും. ദേഹത്തെ വസ്ത്രവും മനോജിന്‍റെത്. കൊല്ലപ്പെട്ടത് മനോജാണെന്നാണ് പോലീസും വീട്ടുകാരും ആദ്യം കരുതി. കൊലയാളി ഉമാനാഥാണെന്നും കരുതി. ഉമാനാഥിനെ പിടികൂടാന്‍ പോലീസ് അന്വേഷണം നടത്തി. എന്നാൽ കൊല്ലപ്പെട്ടത് ഉമാനാഥാണെന്ന് കണ്ടെത്തിയത് വീട്ടുജോലിക്കാരിയാണ്. കൈപ്പത്തി കണ്ടാണ് വീട്ടുജോലിക്കാരി ഇത് മനോജിന്‍റെതല്ല ഉമാനാഥിന്‍റെതാണെന്ന് തിരിച്ചറിഞ്ഞത്.

മനോജ് ആദ്യം ചെയ്തത് ഉപയോഗിച്ച ഫോണും സിമ്മും നശിപ്പിക്കലാണ്. ശേഷം അസമിലേക്ക് ട്രെയിന്‍ കയറി. അവിടെ ഇയാള്‍ ഒളിവില്‍ കഴിഞ്ഞു. മാള പോലീസ് പലപ്രാവശ്യം അസമില്‍ പോയി അന്വേഷിച്ചെങ്കിലും വെറുംകയ്യോടെ മടങ്ങേണ്ടി വന്നു. തൃശൂര്‍ റൂറല്‍ എസ്പിയായി ഐശ്വര്യ ഡോംഗ്രേ ചുമതലയേറ്റ ശേഷം പഴയ കേസുകള്‍ വിലയിരുത്തി. മാള പിണ്ടാണിയിലെ ഉമാനാഥിന്‍റെ കൊലയാളിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസ്, മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശി, സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം തുടങ്ങി.

മനോജിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ സൈബര്‍സെല്‍ നിരീക്ഷിച്ചു. പണം പിന്‍വലിച്ചതും എടിഎം കാര്‍ഡിന്‍റെ ഉപയോഗവും എല്ലാം സൈബര്‍ സെല്ലിന്‍റെ നിരീക്ഷണത്തിലായി. എടിഎം കൗണ്ടറിലെ ക്യാമറയില്‍നിന്ന് ദൃശ്യങ്ങളും കിട്ടി. അസം പോലീസിന്‍റെ സഹായത്തോടെ പ്രതിയുടെ ഒളിത്താവളം കണ്ടെത്തി. തുടർന്ന് മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശിയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

0
തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ...

കെ.സുധാകരന്‍ തുടരും ; നാലിന് കെപിസിസി അവലോകനം

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷപദവിയിലേക്ക് അടുത്തമാസം നാലാം തീയതി...

ശാപമോക്ഷം കാത്ത് മന്ദമരുതി – വെച്ചൂച്ചിറ റോഡ്‌

0
റാന്നി: റോഡിനു നടുവില്‍ ടാറിംങിന് തടസമായി നിന്ന വൈദ്യുതി തൂണുകള്‍ മാറ്റിയ...

ഇ.പിയെ തൊടാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയം : വി.ഡി. സതീശന്‍

0
തിരുവനന്തപുരം : ഇ.പി. ജയരാജനെ തൊടാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയമെന്ന് പ്രതിപക്ഷ...