Tuesday, April 30, 2024 11:19 pm

ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടാകും

For full experience, Download our mobile application:
Get it on Google Play

മുംബൈ : മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ  ഭാഗമായി പുതുക്കല്‍ ആവശ്യമായതിനാല്‍ ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടായേക്കും. കാറുകള്‍ ഉള്‍പ്പടെയുള്ള യാത്രാ-വാണിജ്യ വാഹനങ്ങളുടെ വിലയിലാണ് വര്‍ധനവുണ്ടാകുക. യൂറോ 6നു തുല്യമായ ബിഎസ് 6-ന്‍റെ രണ്ടാം ഘട്ടം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

വാഹനങ്ങളില്‍ പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിക്കേണ്ടതുള്ളതിനാലാണ് അധിക ബാധ്യത ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്. തത്സമയം മലിനീകരണ തോത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കേണ്ടിവരിക. കാറ്റലിറ്റിക് കണ്‍വര്‍ട്ടര്‍, ഓക്‌സിജന്‍ സെന്‍സര്‍ തുടങ്ങിയവാണ് വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്.

നിശ്ചിത തോതില്‍ കൂടുതല്‍ മലിനീകരണമുണ്ടായാല്‍ വാഹനം സര്‍വീസ് ചെയ്യാനുള്ള നിര്‍ദേശം ലൈറ്റുകളിലൂടെ നല്‍കുകയാണ് ചെയ്യുക. ഇന്ധനം കത്തുന്നതിന്റെ  അളവ് നിയന്ത്രിക്കുന്നതിന് കമ്പ്യൂട്ടര്‍ പ്രോഗാം ചെയ്ത ഫ്യുവല്‍ ഇന്‍ജക്ടറുകളും ഉള്‍പ്പെടുത്തേണ്ടിവരും. എഞ്ചിനിലേയ്ക്ക് എത്തിക്കുന്ന ഇന്ധനത്തിന്റെ  അളവും സമയവും നിയന്ത്രിക്കാന്‍ ഈ സംവിധാനം ഉപകരിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

0
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കിയ കേസില്‍ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ്...

മേയ് ദിന ആശംസ അറിയിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ

0
തിരുവനന്തപുരം : മേയ് ദിന ആശംസ അറിയിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 23കാരന് 30വര്‍ഷം തടവ്

0
കൊല്ലം: പുനലൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 30...

വെള്ളാപ്പള്ളിക്ക് തിരിച്ചടി ; മൈക്രോ ഫിനാൻസ് കേസ്തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...