പരിസ്ഥിതി പ്രവർത്തകൻ ഡോ.എ. അച്യുതൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍സംസ്ഥാന പ്രസിഡന്‍റുമായ ബിലാത്തിക്കുളം ‘അമൂല്യ’ത്തില്‍ ഡോ. എ അച്യുതന്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ആയിരുന്നു അന്ത്യം. പരിസ്ഥിതിവിഷയങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഡോ. എ അച്യുതന്‍. പ്ലാച്ചിമട ജനകീയ അന്വേഷണ കമ്മീഷനിലും എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മീഷനിലും അംഗമായിരുന്നു. സൈലന്റ് വാലി സംരക്ഷണവിഷയത്തിലും ഇദ്ദേഹം സജീവമായിരുന്നു.

പ്രശസ്തമായ വിസ്‌കോണ്‍സ് സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് ഡോക്ടറേറ്റും നേടിയ അച്യുതന്‍ തൃശ്ശൂര്‍, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജുകളിലും കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജിലും അധ്യാപകനായിരുന്നു. പൊതുമരാമത്ത് വകുപ്പിലെ പബ്ലിക് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡീന്‍, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ 2014-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ച പരിസ്ഥിതി പഠനത്തിന് ഒരാമുഖം ഉള്‍പ്പെടെ പത്ത് പുസ്തകങ്ങളും നൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...