ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടാകും

For full experience, Download our mobile application:
Get it on Google Play

മുംബൈ : മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ  ഭാഗമായി പുതുക്കല്‍ ആവശ്യമായതിനാല്‍ ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടായേക്കും. കാറുകള്‍ ഉള്‍പ്പടെയുള്ള യാത്രാ-വാണിജ്യ വാഹനങ്ങളുടെ വിലയിലാണ് വര്‍ധനവുണ്ടാകുക. യൂറോ 6നു തുല്യമായ ബിഎസ് 6-ന്‍റെ രണ്ടാം ഘട്ടം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

വാഹനങ്ങളില്‍ പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിക്കേണ്ടതുള്ളതിനാലാണ് അധിക ബാധ്യത ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്. തത്സമയം മലിനീകരണ തോത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കേണ്ടിവരിക. കാറ്റലിറ്റിക് കണ്‍വര്‍ട്ടര്‍, ഓക്‌സിജന്‍ സെന്‍സര്‍ തുടങ്ങിയവാണ് വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്.

നിശ്ചിത തോതില്‍ കൂടുതല്‍ മലിനീകരണമുണ്ടായാല്‍ വാഹനം സര്‍വീസ് ചെയ്യാനുള്ള നിര്‍ദേശം ലൈറ്റുകളിലൂടെ നല്‍കുകയാണ് ചെയ്യുക. ഇന്ധനം കത്തുന്നതിന്റെ  അളവ് നിയന്ത്രിക്കുന്നതിന് കമ്പ്യൂട്ടര്‍ പ്രോഗാം ചെയ്ത ഫ്യുവല്‍ ഇന്‍ജക്ടറുകളും ഉള്‍പ്പെടുത്തേണ്ടിവരും. എഞ്ചിനിലേയ്ക്ക് എത്തിക്കുന്ന ഇന്ധനത്തിന്റെ  അളവും സമയവും നിയന്ത്രിക്കാന്‍ ഈ സംവിധാനം ഉപകരിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം പിടിപ്പുകേട് മറച്ചുവെക്കാൻ കോന്നി എം.എൽ.എ ശ്രമിക്കുന്നു : ഏബ്രഹാം വാഴയിൽ

0
കോന്നി : പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള ജ്യാള്യത...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം : സുരേഷ് കുഴിവേലില്‍

0
അയിരൂര്‍ : അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയില്‍ റാന്നി അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ...

പത്തനംതിട്ടയിൽ നാളെ തിരുവല്ല താലൂക്കിനും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

0
പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി...