മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി രൂക്ഷമായപ്പോള്‍ മനുഷ്യരോടൊപ്പം വളര്‍ത്ത് മൃഗങ്ങളും പ്രതിസന്ധിയിലായി. ജില്ലയുടെ വിവിധ മേഖകളിലെ പഞ്ചായത്തുകളില്‍ പശുവും പോത്തും ആടും കോഴികളും നായയും പൂച്ചയുമുള്‍പ്പടെ നിരവധി വളര്‍ത്ത് മൃഗങ്ങളാണ് തീറ്റയും വെള്ളവും കിട്ടാതെ വലഞ്ഞത്. മനുഷ്യര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയപ്പോള്‍ ചില മൃഗങ്ങളെ കൂടെ കൂട്ടുകയും മറ്റ് ചിലതിനെ ഉപേക്ഷിക്കേണ്ടതായും വന്നു. ജില്ലയിലെ നദികളില്‍ മഴവെള്ളം കുത്തിയൊഴുകിയപ്പോള്‍ ഒഴുകി പോയ പോത്തും പശുവും ആടും കോഴികളും അനവധിയാണ്.

ഒഴുക്കിനിടെ കരയ്ക്കടിഞ്ഞവയില്‍ ചിലതിനെ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തുകയും സമൂഹ മാധ്യമങ്ങള്‍ വഴി അറിയിപ്പ് കൊടുത്ത് ഉടമകള്‍ക്ക് കൈമാറിയതും ആശ്വാസകരമാണ്. ആറന്മുള, റാന്നി, തിരുവല്ല, ചെങ്ങന്നൂര്‍, മുളക്കുഴ ഭാഗങ്ങളില്‍ കോഴി ഫാമുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കോഴികളാണ് ചത്തൊടുങ്ങിയത്. ഇതിന്റെ കണക്കുകള്‍ ശേഖരിച്ച് വരുന്നതേയുള്ളൂ. കന്നുകാലികള്‍ നഷ്ടപ്പെട്ടതോടെ വലിയ പ്രതിസന്ധിയിലാണ് ജില്ലയിലെ ക്ഷീര കര്‍ഷകര്‍. കുടുംബത്തിന്റെ  വരുമാന മാര്‍ഗ്ഗമായിരുന്ന വളര്‍ത്ത് മൃഗങ്ങളാണ് പലര്‍ക്കും നഷ്ടമായത്. ഇവര്‍ക്കുള്ള നഷ്ട പരിഹാരവും അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ നല്കണമെന്നും ആവശ്യമുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...