ത്രിപുര : അമ്മയെയും സഹോദരിയെയുമടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി 15കാരൻ. സംഭവത്തിൽ കൗമാരക്കാരനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധരാത്രി ത്രിപുരയിലെ ദലായി ജില്ലയിലെ കമൽപൂരിലെ ശിവ്ബാരിയിലാണ് സംഭവം. 32കാരിയായ അമ്മ, 10വയസ്സുകാരിയായ സഹോദരി, 70 കാരനായ മുത്തച്ഛൻ, അമ്മായി എന്നിവരെയാണ് 15കാരൻ കൊലപ്പെടുത്തിയത്. ഇവരുടെയെല്ലാം മൃതദേഹം മുറ്റത്ത് കുഴിയെടുത്ത് അടക്കം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടി രക്ഷപ്പെട്ടു. എന്നാൽ പോലീസ് അന്വേഷണത്തിൽ ഹലാഹലിയിൽനിന്ന് പിടിയിലായി. കൊലപാതകത്തിന് പിന്നിലുള്ള കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുമ്പോൾ കോടാലി ഉപയോഗിച്ച് വെട്ടിയായിരുന്നു കൊലപാതകം.
URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected] 0468 2333033/ 94473 66263/ 85471 98263
—————————————————————————-