അമ്മയെയും സഹോദരിയെയുമടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി 15കാരൻ

For full experience, Download our mobile application:
Get it on Google Play

ത്രിപുര : അമ്മയെയും സഹോദരിയെയുമടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി 15കാരൻ. സംഭവത്തിൽ കൗമാരക്കാരനെ ഞായറാഴ്ച  പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധരാത്രി ത്രിപുരയിലെ ദലായി ജില്ലയിലെ കമൽപൂരിലെ ശിവ്ബാരിയിലാണ് സംഭവം. 32കാരിയായ അമ്മ, 10വയസ്സുകാരിയായ സഹോദരി, 70 കാരനായ മുത്തച്ഛൻ, അമ്മായി എന്നിവരെയാണ് 15കാരൻ കൊലപ്പെടുത്തിയത്. ഇവരുടെയെല്ലാം മൃതദേഹം മുറ്റത്ത് കുഴിയെടുത്ത് അടക്കം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടി രക്ഷപ്പെട്ടു. എന്നാൽ പോലീസ് അന്വേഷണത്തിൽ ഹലാഹലിയിൽനിന്ന് പിടിയിലായി. കൊലപാതകത്തിന് പിന്നിലുള്ള കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുമ്പോൾ കോടാലി ഉപയോ​ഗിച്ച് വെട്ടിയായിരുന്നു കൊലപാതകം.

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

—————————————————————————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...