Tuesday, May 7, 2024 9:58 pm

ഷാരോൺ വധക്കേസ് തമിഴ്‌നാടിന് കൈമാറിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷാരോൺ വധകേസ് തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശം. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം.’ കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ  അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റ കൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്. നേരത്തെ തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസികൂട്ടറും സമാനനിയമോപദേശം നൽകിയിരുന്നു.

ഷാരോൺ കൊലക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് ഷാരോണിന്റെ അച്ഛൻ പ്രതികരിച്ചു. ഇപ്പോൾ കേസ് അന്വേഷണം നല്ല നിലയിലാണ് പുരോഗമിക്കുന്നത്. തമിഴ്നാട്ടിലേക്ക് കേസ് മാറ്റിയാൽ അട്ടിമറി നടക്കുമോ എന്ന സംശയം ഉണ്ടെന്നും അച്ഛൻ ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, കേസിലെ പ്രധാന പ്രതിയായ ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതതാണെന്ന് ​ഗ്രീഷ്മ ചോദ്യം ചെയ്യലിൽ പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായും ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പോലീസിന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു.  അതിനിടെ ഗ്രീഷ്മയുടെ പോലീസ് സീൽ വെച്ച് പൂട്ടിയ വീടിന്റെ പൂട്ട് പൊളിഞ്ഞ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പൂട്ട് പൊളിഞ്ഞ നിലയിൽ കണ്ടെത്. തെളിവ് നശിപ്പിക്കാനായി ആരെങ്കിലും വീടിന് ഉള്ളിൽ കയറിയതാണോയെന്നാണ് സംശയം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു

0
തിരുവനന്തപുരം : യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു.  തിരുവനന്തപുരം സെൻട്രലിലേയ്ക്ക്...

മുഖ്യമന്ത്രിയുടെ വിദേശ യാത്ര ; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

0
കൊച്ചി: നാളെ നടക്കാനിരുന്ന സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ...

കുവൈത്തിൽ അനധികൃത പണമിടപാടുകൾ നടത്തിയ പ്രവാസികളെ പിടികൂടി

0
കുവൈത്ത്: കുവൈത്തിൽ അനധികൃത പണമിടപാടുകൾ നടത്തിയ പ്രവാസികളെ പിടികൂടി. കറൻസികൾ കൈമാറ്റം...

കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവം ; വിശദീകരണം തേടി ഗതാഗതമന്ത്രി കെ...

0
തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവത്തില്‍ വിശദീകരണം...