Tuesday, May 7, 2024 1:06 pm

എരുമേലിയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

എരുമേലി: എരുമേലിയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. മങ്ങാട്ട് ജെയ്മോന്‍റെ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിലാണ് അഗ്നിബാധയുണ്ടായത്. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. തൊട്ടടുത്തുള്ള ഹോട്ടലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപടര്‍ന്ന് കര്‍ട്ടന്‍ നെറ്റ് കത്തി ജെയ്‌മോന്‍റെ കടയ്ക്കുള്ളില്‍ വീണാണ് അഗ്നിബാധയുണ്ടായത്. ശബരിമല സീസണ്‍ മുന്‍നിര്‍ത്തി ആരംഭിച്ച താത്കാലിക യൂണിറ്റില്‍ നിന്നും അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും ലക്ഷങ്ങള്‍ വിലയുള്ള ഫര്‍ണീച്ചര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചിരുന്നു.

ശബരിമല സീസണാരംഭത്തിനിടെ പോലീസ് സ്റ്റേഷനുസമീപം കടയില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തം ആശങ്ക പരത്തി. കടകളില്‍ അഗ്നിശമന ഉപകരണം നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. ഇത്തവണ ശബരിമല തീര്‍ഥാടന മുന്നൊരുക്ക യോഗത്തില്‍ സീസണ്‍ കടകളില്‍ അഗ്നി ശമന ഉപകരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇവ ഇല്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശിച്ചിരുന്നു. മണ്ഡലകാലം ആരംഭിച്ചിട്ടും ഈ തീരുമാനം നടപ്പില്‍ വന്നിട്ടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘രണ്ടു വര്‍ഷമായില്ലേ?’ ; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി ; കേസ്...

0
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസില്‍ അന്വേഷണം...

ശബരിമല ദർശനത്തിന് തടസ്സംനിൽക്കുന്ന നടപടിയിൽ നിന്ന് ദേവസ്വം ബോർഡ് പിന്മാറണം : ശബരിമല അയ്യപ്പസേവാസമാജം

0
ചെങ്ങന്നൂർ : ശബരിമല ദർശനത്തിന് തടസ്സംനിൽക്കുന്ന നടപടിയിൽനിന്ന് ദേവസ്വം ബോർഡ് പിന്മാറണമെന്ന്...

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ? ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?...

0
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റ വിദേശയാത്രയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍....

ദുബായ് സഫാരിപാർക്ക് വേനലിലും തുറന്നിരിക്കും

0
ദുബായ്: സഫാരിപാർക്ക് ഇത്തവണ വേനൽക്കാലത്ത് തുറന്നിരിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു....