പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചെറുകുളം സ്വദേശി വിനോദിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടിൽ കെട്ടിട നിര്‍മ്മാണത്തിന് എത്തിയതായിരുന്നു കമറൻ എന്ന് വിളിക്കുന്ന വിനോദ്. പെണ്‍കുട്ടിയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച പ്രതി ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ വിനോദ് വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി. തുടര്‍ന്നായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ വീട്ടിൽ പ്രതി നിൽക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തു. പിന്നാലെ ഇയാൾ ഇറങ്ങിയോടി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പെണ്‍കുട്ടിയോട് വിവരം ചോദിച്ചറിഞ്ഞു. തുടർന്നാണ് പീഡിപ്പിക്കപ്പെട്ട കാര്യം വിദ്യാർഥിനി വെളിപ്പെടുത്തിയത്. പോക്സോ വകുപ്പ് പ്രകാരവും പട്ടിക ജാതി പീ‍ഡന നിരോധന നിയമ പ്രകാരവും അന്ന് തന്നെ പ്രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ ഒളിവിൽ പോയ വിനോദിനെ ആൽത്തറ മൂട്ടിൽ നിന്നും ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...