എരുമേലിയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

എരുമേലി: എരുമേലിയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. മങ്ങാട്ട് ജെയ്മോന്‍റെ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിലാണ് അഗ്നിബാധയുണ്ടായത്. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. തൊട്ടടുത്തുള്ള ഹോട്ടലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപടര്‍ന്ന് കര്‍ട്ടന്‍ നെറ്റ് കത്തി ജെയ്‌മോന്‍റെ കടയ്ക്കുള്ളില്‍ വീണാണ് അഗ്നിബാധയുണ്ടായത്. ശബരിമല സീസണ്‍ മുന്‍നിര്‍ത്തി ആരംഭിച്ച താത്കാലിക യൂണിറ്റില്‍ നിന്നും അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും ലക്ഷങ്ങള്‍ വിലയുള്ള ഫര്‍ണീച്ചര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചിരുന്നു.

ശബരിമല സീസണാരംഭത്തിനിടെ പോലീസ് സ്റ്റേഷനുസമീപം കടയില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തം ആശങ്ക പരത്തി. കടകളില്‍ അഗ്നിശമന ഉപകരണം നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. ഇത്തവണ ശബരിമല തീര്‍ഥാടന മുന്നൊരുക്ക യോഗത്തില്‍ സീസണ്‍ കടകളില്‍ അഗ്നി ശമന ഉപകരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇവ ഇല്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശിച്ചിരുന്നു. മണ്ഡലകാലം ആരംഭിച്ചിട്ടും ഈ തീരുമാനം നടപ്പില്‍ വന്നിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡിഎച്ച്എസ് സ്ഥലംമാറ്റം : ആരോ​ഗ്യവകുപ്പിന് കനത്ത തിരിച്ചടി

0
തിരുവനന്തപുരം : ഡിഎച്ച്എസിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ആരോ​ഗ്യവകുപ്പിന് കനത്ത തിരിച്ചടി. അഡ്മിനിസ്ട്രേറ്റീവ്...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

0
അയിരൂര്‍ : മൺസൂൺ മത്സ്യ സമൃദ്ധി പ്രകാരം തിരുവല്ല മത്സ്യഭവന്റെ നേതൃത്വത്തിൽ...

കോന്നി സി.എഫ്.ആര്‍.ഡി.കോളേജിലെ ജല സംഭരണിയില്‍ പാമ്പും ഉടുമ്പും ചത്ത്‌ കിടന്ന സംഭവത്തില്‍ നടപടി വേണം...

0
കോന്നി: കോന്നി സി.എഫ്.ആര്‍.ഡി കോളേജിലെ ജലസംഭരണിയിൽ ഉടുമ്പും പാമ്പും ചത്തുകിടന്ന സംഭവത്തില്‍...

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...