Tuesday, May 7, 2024 3:21 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ശുചിത്വ കണ്‍വെന്‍ഷന്‍
നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മല ജില്ലാ നമ്മുടെ ജില്ല പദ്ധതിയുടെല നഗരം നിര്‍മല ജില്ലാ നമ്മുടെ ജില്ല പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ കണ്‍വെന്‍ഷന്‍ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. നവ കേരള പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ ഷൈനി ജോസ് പദ്ധതി വിശദീകരണം നടത്തി. യോഗത്തില്‍ പഞ്ചായത്ത് തല ശുചിത്വ കൗണ്‍സില്‍ രൂപീകരിച്ചു. വാര്‍ഡ് തല ശുചിത്വ കൗണ്‍സിലുകള്‍ 25നു മുന്‍പായി കൂടുന്നതിനും ക്ലസ്റ്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു. ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയുന്നതിനു വേണ്ട നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ക്ലസ്റ്റര്‍ രൂപീകരണത്തോടുകൂടി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. വാഹന വാടകയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനിന്നതിനാല്‍ പാഴ് വസ്തുക്കളുടെ നീക്കം തടസ്സപ്പെട്ടിരുന്നതിനുള്ള പരിഹാര നടപടികള്‍ സ്വീകരിച്ചതായി യോഗത്തില്‍ പ്രസിഡന്റ് അറിയിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത്തല നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭരണഭാഷ വാരാഘോഷം സമാപന സമ്മേളനം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണഭാഷ വാരാഘോഷം സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റാഹേല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാര്‍മാരായ എന്‍.കെ ശ്രീകുമാര്‍, വിദ്യാധരപ്പണിക്കര്‍, പ്രീയജ്യോതികുമാര്‍ അംഗങ്ങളായ എ.കെ സുരേഷ്, രഞ്ജിത്ത്, പൊന്നമ്മ വര്‍ഗ്ഗീസ്, ഹെഡ്മാസ്റ്റര്‍ സുദര്‍ശനന്‍ പിള്ള, സുലേഖ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. ജനപ്രതിനിധികളും ജീവനക്കാര്‍ക്കുമായി വായന മത്സരം, യു പി സ്‌കുള്‍ കുട്ടികള്‍ക്ക് ഉപന്യാസരചന മത്സരം, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്കള്‍ക്ക് പദ്യപാരയണ മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു.

നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശനം 23ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി നവംബര്‍ 23ന് ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം നടത്തുകയും ശബരിമല സന്നിധാനം സന്ദര്‍ശിക്കുകയും ചെയ്യും.

ശബരിമല തീര്‍ഥാടനം: ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ 21ന് പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ നവംബര്‍ 21ന് രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ യോഗം ചേരും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം ; വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ...

0
തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട്...

പ്രഭാത നടത്തം കൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍

0
ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്‍കുന്ന വ്യായാമമാണ് നടത്തം. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുക,...

മദ്യനയ കേസ് : കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

0
ഡൽഹി: മദ്യനയ അഴിമതി കേസിൽ കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി...

തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി

0
പത്തനംതിട്ട : തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി...