ബാത്ത്‌റൂം കറപിടിച്ചു കിടക്കുന്നോ ? ഇത്തിരി ഇരുമ്പന്‍ പുളിയുണ്ടെങ്കില്‍ ഈസിയായി വൃത്തിയാക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വീട് ചെളി പിടിക്കാതെ വൃത്തിയാക്കി സൂക്ഷിക്കുന്നവരാണ് നമ്മളെല്ലാവരും. എല്ലാ ദിവസവും അടിച്ചുവാരിയും തുടച്ചും നാം ഓരോ ഭാഗങ്ങളും വൃത്തിയാക്കാറുണ്ട്. എന്നാല്‍ ബാത്ത്‌റൂമില്‍ ഈ പണിയൊന്നും നടക്കാറില്ല. എപ്പോഴും വെള്ളവും സോപ്പുമാകുന്ന ബാത്ത്‌റൂം വൃത്തിയാക്കാന്‍ കുറച്ച്‌ പാടാണ്. ഇവിടെ ചെളി അടിഞ്ഞുകിടന്ന് വേഗത്തില്‍ കറ പിടിക്കുകയും സാധാരണയാണ്. ഈ കറയാകട്ടെ എത്ര ശ്രമിച്ചാലും മാഞ്ഞുപോകില്ല.

എന്നാല്‍ ഇത്തരം കറകള്‍ ഇല്ലാതാക്കാന്‍ നമ്മുടെ അടുക്കളയില്‍ തന്നെ സാധനമുണ്ട്. ഇരുമ്പന്‍ പുളി എന്നറിയപ്പെടുന്ന ഇലുമ്പിപ്പുളി ഉപയോഗിച്ച്‌ ഈ കറകള്‍ കളയാനാകും. കറികളിലും അച്ചാറിടാനുമൊക്കെ ഇരുമ്പന്‍ പുളി ഉപയോഗിക്കുമെങ്കില്‍ ഇതിന്റെ ബ്ലീച്ചിംഗ് എഫക്‌ട് ആദ്യമായിട്ടായിരിക്കും പലരും അറിയുന്നത്.

ബാത്ത്‌റൂം വൃത്തിയാക്കാന്‍ ആവശ്യമായ ഇരുമ്പന്‍ പുളിയെടുത്ത് ആദ്യം മിക്‌സിയില്‍ അടിച്ചെടുക്കാം. തുടര്‍ന്ന് ഇത് ബാത്ത്‌റൂമിലെ കറകള്‍ക്ക് മുകളില്‍ പുരട്ടുക. പത്ത് മിനിറ്റിന് ശേഷം ബ്രഷോ മറ്റോ ഉപയോഗിച്ച്‌ ഇത് കഴുകി കളയാം. സോപ്പ് അല്ലെങ്കില്‍ ചൂടുവെള്ളം ഉപയോഗിച്ച്‌ കഴുകുന്നതും നല്ലതാണ്. കറയകറ്റാനും ടൈലുകള്‍ മിന്നിത്തളങ്ങാനും ഇത് സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...