Sunday, May 5, 2024 12:57 pm

മുസ്ലീംപള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷ്ടിച്ച സംഘം അമ്പലത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിലും പ്രതികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പടവന്‍കോട് മുസ്‌ലിം പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതിന് റിമാന്‍ഡിലായ മൂന്നംഗസംഘം മറ്റൊരു കേസിലും ഉള്‍പ്പെട്ടതായി വിളപ്പില്‍ശാല പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊല്ലംകോണം തൈക്കാവ് മുസ്‌ലിം ജമാഅത്ത് പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 7000 രൂപയോളമാണ് പ്രതികള്‍ കവര്‍ന്നത്. പടവന്‍കോട് പള്ളിയിലെ കാണിക്കവഞ്ചി മോഷണവുമായി ബന്ധപ്പെട്ട് മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് (35), വെള്ളറട വെള്ളാര്‍ സ്വദേശി വിഷ്ണു (29), കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി ഉഷ (43) എന്നിവരാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്.

കൊല്ലംകോണം പള്ളിയിലെ മോഷണം നടന്നത് നവംബര്‍ 3നുശേഷമാണ്. എന്നാല്‍ 15നാണ് പള്ളിഅധികൃതര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വിളപ്പില്‍ശാല സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടന്ന വിശദമായ അന്വേഷണത്തിലാണ് റിമാന്‍ഡ് പ്രതികളാണ് ഇതിലും ഉള്‍പ്പെട്ടിട്ടുള്ളത് എന്നറിയുന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ഒക്ടോബര്‍ മാസത്തില്‍ നെടുമങ്ങാട് ഗവ. ആശുപത്രിക്കു സമീപത്തെ അമ്പലത്തിലെ വഞ്ചി കുത്തിത്തുറന്ന് 3200 രൂപയും പത്താംകല്ല് മുസ്‌ലിംപള്ളിയുടെ വഞ്ചി തുറന്ന് 2700 രൂപയും കവര്‍ന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെല്ലാം പ്രത്യേക കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എന്നെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നു ; അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ട ; കൊല്ലംകാരനാണെന്ന്...

0
കൊല്ലം : ലൈംഗീക പീഡന ശ്രമം ആരോപിച്ചുള്ള പരാതിയില്‍ പ്രതികരണവുമായി ബംഗാള്‍...

ഷാർജയിൽ പുതിയ ദേശീയോദ്യാനം

0
ഷാർജ: പ്രകൃതിവിഭവങ്ങൾ, മേഖലയുടെ ചരിത്രപൈതൃകം എന്നിവ സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും...

തിരുവനന്തപുരത്ത് മൂന്നരവയസുകാരന് നേരെ ക്രൂരലൈം​ഗിക പീഡനം ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നരവയസുകാരൻ ക്രൂര ലൈം​ഗിക പീഡനത്തിനിരയായി. തമിഴ്നാട് സ്വദേശി മാരിക്കനി...

ക​മ്പ​നി​ക​ളു​ടെ ഡീ​ല​ർ​ഷി​പ്പ് വാ​ഗ്ദാ​നം നൽകി ഓ​ൺ​ലൈ​നി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി

0
ക​ണ്ണൂ​ർ: നവ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചും ക​മ്പ​നി​ക​ളു​ടെ ഡീ​ല​ർ​ഷി​പ്പ് വാ​ഗ്ദാ​നം...