Friday, May 3, 2024 9:19 am

അഗ്നി രക്ഷാ സേന ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ അഗ്നി ബാധയുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കാം, പ്രാഥമിക ഘട്ടത്തില്‍ അഗ്നിബാധ എങ്ങനെ തടയാം, വ്യത്യസ്തയിനം ഫയര്‍ എക്സിങ്ങ്യൂഷറുകളും അവയുടെ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളില്‍ അഗ്നി രക്ഷാ സേന ബോധവത്കരണ ക്ലാസ് നടത്തി. ദേവസ്വം ബോര്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ദേവസ്വം സെക്രട്ടറി എച്ച്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സന്നിധാനം അഗ്നി രക്ഷാ സേന സ്പെഷ്യല്‍ ഓഫീസര്‍ എസ്. സൂരജ് അധ്യക്ഷത വഹിച്ചു.

വിവിധയിനം എക്സിങ്ങ്യുഷറുകളും അവയുടെ ഉപയോഗവും പ്രവര്‍ത്തന രീതിയും പരിചയപ്പെടുത്തുന്നതായിരുന്നു ക്ലാസ്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സിപി ആര്‍ എങ്ങനെ നല്‍കാം, തീ പിടുത്തിന്റെ തോത് എങ്ങനെ കുറയ്ക്കാം, ഗ്യാസ് സിലിണ്ടറുകളില്‍ മുഖന ഉണ്ടാകുന്ന തീപിടുത്തം എങ്ങനെ ലഘൂകരിക്കാം തുടങ്ങി അടിയന്തര അപകട സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതടക്കമുള്ള വിഷയങ്ങളെക്കുറിച്ചായിരുന്നു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ എസ് ഗോപകുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി. വിജയന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ്. രാജശേഖരന്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാരായ യു.ടി സുമേഷ്, ഹരേഷ് എസ്, ജീവന്‍.വി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹോട്ടല്‍ തൊഴിലാളികള്‍, ശബരിമലയിലെ വിവിധ പ്ലാന്റ് ജീവനക്കാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങി നിരവധി പേര്‍ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ച നിലയിൽ

0
നോർത്ത് പറവൂർ: മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി...

അങ്കമാലിയിൽ എം.ഡി.എം.എയുമായി ബസ് യാത്രികന്‍ പിടിയിൽ

0
കൊച്ചി: എറണാകുളം അങ്കമാലിയിൽ എം.ഡി.എം.എയുമായി ബസ് യാത്രികന്‍ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി...

7961 കോടി രൂപയുടെ പിൻവലിച്ച 2000ത്തിന്‍റെ നോട്ടുകൾ ഇനി തിരിച്ച് വരാനുണ്ട് ; 97.46...

0
ന്യൂഡൽഹി : വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളിൽ ഇതുവരെ...

2.8 കിലോമീറ്റർ നീളം ; 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകൾ ; ശബരിമലയിൽ...

0
പത്തനംതിട്ട: ശബരിമലയിൽ റോപ് വേ നിർമ്മാണത്തിനുള്ള സർവേ തുടങ്ങി. ഹൈക്കോടതി നിർദേശ...