പത്തനംതിട്ട : പോലീസ് സർവ്വീസിലിരിക്കെ മരണപ്പെട്ട പത്തനംതിട്ട ഡി എച്ച് ക്യൂ യൂണിറ്റിലെ എ എസ് ഐ വി ശശി , കോയിപ്രം പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ ബിലു യു സി, പെരുമ്പെട്ടി പോലീസ്സ്റ്റേഷനിലെ സി പി ഓ അനീഷ് പി സി എന്നിവരുടെ കുടുംബങ്ങൾക്ക് കേരളാ പോലീസ് സഹകരണസംഘത്തിന്റെ സി പി എ എസ് പദ്ധതി പ്രകാരമുള്ള തുകയുടെ ചെക്കുകൾ ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കോയിപ്രം പോലീസ്സ്റ്റേഷൻ ജനമൈത്രി ഹാളിൽ വെച്ച് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സ് വിതരണം ചെയ്തു.
സഹകരണസംഘം ഡയറക്ടർ ഐ. ഷിറാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്സ് അസ്സാസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ ജി സദാശിവൻ സ്വാഗതം പറഞ്ഞു. പത്തനംതിട്ട അഡീഷണൽ എസ് പി ആർ പ്രദീപ്കുമാർ , തിരുവല്ല ഡി വൈ എസ് പി ടി രാജപ്പൻ, കോയിപ്രം പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ വി, കോയിപ്രം എസ് ഐ അനൂപ് എ, പോലീസ് ഓഫീസേഴ്സ് അസ്സാസിയേഷൻ ജില്ലാ സെക്രട്ടറി കെ ബി അജി എന്നിവർ അനുസ്മരണ പ്രഭാഷണവും പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി പ്രദീപ് കൃതജ്ഞതയും പറഞ്ഞു. ഇരു സംഘടനകളുടെയും ഭാരവാഹികളായ രാജൻ പിള്ള, ടി എൻ അനീഷ് ,രാജേഷ് ആർ സി , അൻസിം, വിജയകാന്ത്, പത്തനംതിട്ട ജില്ലാ പോലീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എസ് അനീഷ്, പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം പരശുറാം വി പി തുടങ്ങിയവർ സംബന്ധിച്ചു.